Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്ഷയരോഗ നിർമാർജനത്തിനായി 'ജോഷ്' ; ഒക്ടോബർ 8ന് ന്യൂഡൽഹിയിൽ തുടക്കം

text_fields
bookmark_border
JOSH Teams to Fight TB
cancel

ന്യൂഡൽഹി : രാജ്യത്തുനിന്ന് ക്ഷയരോഗം (ടി ബി) തുടച്ചുനീക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം 'ജോഷ്' (ജോയിന്റ് സ്‌ക്വാഡ് ഫോർ ഹെൽത്ത്) ടീമുകൾക്ക് ഡൽഹിയിൽ തുടക്കം കുറിക്കുന്നു. ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദയാണ് ഈ ദേശീയ പദ്ധതിയുടെ ലോഞ്ചിങ് നിർവഹിക്കുന്നത്.

രാജ്യത്തെ സാധാരണക്കാരിലേക്ക് ക്ഷയരോഗത്തിനെതിരെയുള്ള ബോധവൽക്കരണം എത്തിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ടി ബിയുടെ ലക്ഷണങ്ങൾ, പ്രതിരോധ മാർഗ്ഗങ്ങൾ, കൃത്യസമയത്തുള്ള രോഗനിർണ്ണയം, ചികിത്സ പൂർത്തിയാക്കേണ്ടതിന്റെ ആവശ്യകത എന്നിവയെക്കുറിച്ച് ജോഷ് ടീമുകൾ ജനങ്ങളെ ബോധവൽക്കരിക്കും. ആരോഗ്യ മന്ത്രാലയം, കായിക-യുവജന മന്ത്രാലയം, പ്രതിരോധ മന്ത്രാലയം എന്നിവ സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ക്ലാസ്സ് വൺ ഉദ്യോഗസ്ഥർക്കൊപ്പം 'മൈ ഭാരത്' വളണ്ടിയർമാരും എൻ സി സി കേഡറ്റുകളും ഈ സ്ക്വാഡിന്റെ ഭാഗമായി പ്രവർത്തിക്കും.

ആദ്യ ഘട്ടത്തിൽ രാജ്യത്തെ 11 സംസ്ഥാനങ്ങളിലായി 55 ജില്ലകളിലാണ് ജോഷ് ടീമുകൾ പ്രവർത്തിക്കുന്നത്. ആശുപത്രികൾക്ക് പുറത്തേക്ക്, ആളുകൾ ഇടപെടുകയും ജോലി ചെയ്യുകയും ചെയ്യുന്ന താഴെത്തട്ടിലുള്ള കമ്മ്യൂണിറ്റികളിലേക്ക് 'ടിബി മുക്ത ഇന്ത്യ' എന്ന സന്ദേശം എത്തിക്കാൻ ഇവർക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടി ബി നിർമ്മാർജ്ജന പ്രവർത്തനങ്ങളെ സഹായിക്കാനും പൊതുജനങ്ങൾക്ക് കൃത്യമായ വിവരങ്ങൾ നൽകാനുമായി 'ഖുഷി അവതാർ' എന്ന പേരിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഒരു ചാറ്റ്‌ബോട്ടും ഇതോടൊപ്പം പുറത്തിറക്കുന്നുണ്ട്.

പൊതുജനങ്ങൾക്ക് ക്ഷയരോഗത്തെക്കുറിച്ചുള്ള സംശയങ്ങൾ ദൂരീകരിക്കാനും കൃത്യമായ വിവരങ്ങൾ നൽകാനും ഈ എ ഐ സംവിധാനം സഹായിക്കും. 2025-ഓടെ 697 ജില്ലകളിലായി 67,933 പഞ്ചായത്തുകളെ ടിബി മുക്തമായി പ്രഖ്യാപിക്കാൻ ഇന്ത്യക്ക് സാധിച്ചിരുന്നു. ഈ നേട്ടത്തിന്റെ തുടർച്ചയായാണ് പുതിയ കമ്മ്യൂണിറ്റി കാമ്പയിനുമായി മുന്നോട്ട് പോകുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - JOSH Teams to Fight TB
Next Story