Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightനടക്കാൻ പ്രയാസമോ..?...

നടക്കാൻ പ്രയാസമോ..? ശസ്​ത്രക്രിയയില്ലാതെ ചികിത്സിക്കാം

text_fields
bookmark_border
നടക്കാൻ പ്രയാസമോ..? ശസ്​ത്രക്രിയയില്ലാതെ ചികിത്സിക്കാം
cancel

പലരും ഭീതിയോടെമാത്രം നോക്കിക്കാണുന്ന ഒന്നാണ്​ ശരീരത്തിലെ വേദനകൾ. പ്രായത്തിനും സന്ദർഭത്തിനും അനുസരിച്ച്​ ഇവ ചി​ലപ്പോൾ അസഹ്യമായിത്തീരും​. പ്രായം കൂടുന്തോറുമുള്ള സന്ധികളിലെ തേയ്മാനം സൃഷ്​ടിക്കുന്ന വേദന ഇതിലൊന്നാണ്​. അടുത്തകാലംവരെ പല തരം വേദനസംഹാരികൾ ഉപയോഗിച്ചായിരുന്നു ഇവക്ക് ഡോക്​ടർമാർ പരിഹാരം കണ്ടിരുന്നത്​.

ചിലർക്ക് ശസ്ത്രക്രിയകളും ആവശ്യമായി. വേദനസംഹാരികൾ പലപ്പോഴും താൽക്കാലിക ആശ്വാസത്തിന് മാത്രമാണ്​. നിരന്തരമായ വേദനസംഹാരി ഉപയോഗമുണ്ടാക്കുന്ന പാർശ്വഫലങ്ങൾ പുറമെയും. വൃക്കകളെ പ്രതികൂലമായി ബാധിക്കുന്നതാണ്​ ഭൂരിപക്ഷം വേദന സംഹാരികളും.

ശസ്ത്രക്രിയകൾക്ക് ചെലവിന് പുറമെ ആശുപത്രിവാസം, ദീർഘനാളത്തെ വിശ്രമം തുടങ്ങിയവ പ്രയാസവുമുണ്ടാകും. ഈ സാഹചര്യത്തിലാണ്​ ശസ്ത്രക്രിയകൾ ഒഴിവാക്കിയുള്ള ചികിത്സകൾക്ക്​ പ്രസക്തിയേറുന്നത്​. ഇതിലൊന്നാണ്​ പ്ലേറ്റ്ലെറ്റ് റിച്ച് പ്ലാസ്മ തെറപ്പി അഥവാ റീജനറേറ്റിവ് ചികിത്സ.

പി.ആർ.പി തെറപ്പി എന്നാൽ എന്ത്​..?

ശരീരസന്ധികൾക്കുണ്ടാവുന്ന തേയ്മാനം, പരിക്കുകൾ എന്നിവയെ തുടർന്ന്​ തകരാറിലായ ശരീരകോശങ്ങളുടെ വളർച്ചക്ക്​ സഹായിക്കുന്ന ചില ഘടകങ്ങൾ ഉപയോഗിച്ച് ആ ഭാഗത്തെ കോശങ്ങളെ പുനരുജ്ജീവിപ്പിച്ച് വേദന മാറ്റുന്ന രീതിയാണിത്​. രോഗിയുടെ തന്നെ രക്തകോശങ്ങൾ ഉപയോഗിച്ചാണ്​ ഈ ഘടകങ്ങൾ വേർതിരിച്ചെടുക്കുന്നത്​. അതുകൊണ്ടുതന്നെ പാർശ്വഫലങ്ങളെ ഭയപ്പെടേണ്ടതില്ല. രോഗിയുടെ ശാരീരികാവസ്ഥ പരിശോധിച്ച്​ വിദഗ്​ധ ഡോക്ടറാണ്​ ചികിത്സ നിശ്ചയിക്കുക.

ആർക്കൊക്കെ ചെയ്യാം

അപകടങ്ങളും മറ്റും മൂലം തോൾസന്ധിയുടെ പേശീവള്ളികൾക്ക് സംഭവിക്കുന്ന കേടുപാടുകൾ കടുത്ത വേദന സൃഷ്​ടിക്കുന്ന ഒരവസ്ഥയാണ്​. പല​പ്പോഴും ശസ്ത്രക്രിയയാണ്​ ഡോക്ടർമാർ നിർദേശിക്കുക. എന്നാൽ, റീജനറേറ്റിവ് തെറപ്പിയിലൂടെ ഈ അവസ്ഥ മാറ്റിയെടുക്കാനാവും. ശരീരത്തിന്റെ സ്വാഭാവികമായുള്ള പ്രതിരോധശക്തി ഉപയോഗപ്പെടുത്തുക വഴി പുതിയ കോശങ്ങളെ വളരാനനുവദിച്ച്​ കേടുപാടുകൾ സംഭവിച്ച ശരീരഭാഗം പൂർവസ്ഥിതിയിലാക്കുകയാണ്​ ചെയ്യുന്നത്​.

ചികിത്സാരീതി

രോഗിയുടെ രക്തത്തിൽനിന്ന്​ പ്ലേറ്റ്ലറ്റ് അടങ്ങിയ പ്ലാസ്മ വേർതിരിച്ചെടുക്കുകയാണ്​ ആദ്യം ചെയ്യുക. ഇൗ പ്ലാസ്മ അൾട്രാസൗണ്ട് സ്കാനിങ്ങിന്റെയോ എക്സ്റേയുടെയോ സഹായത്തോടെ പരിക്കേറ്റ ഭാഗത്ത് കുത്തിവെക്കുന്നു. തുടർന്ന് പ്രശ്നമുള്ള ശരീരഭാഗത്ത് കേടുപാടുകൾ തീർക്കുന്ന പ്രവർത്തനം പുനരാരംഭിക്കുകയും ആ ഭാഗത്ത് വളർച്ചയുടെ ഘടകങ്ങൾ പ്രവർത്തിച്ച് പരിക്കുകൾ ഭേദമാകുകയും ചെയ്യുന്നു.

ഏതെല്ലാം വേദനകൾക്ക് പി.ആർ.പി ചെയ്യാം

പ്രായക്കൂടുതൽ മൂലമുള്ള സന്ധികളിലെ തേയ്മാനത്തിന് ഈ ചികിത്സ ഫലപ്രദമാണ്. കാൽമുട്ടുകളിലെ തേയ്മാനവും പരിക്കുകളും മൂലം നടക്കാൻ ബുദ്ധിമുട്ടുള്ളവർക്ക്​ ഗുണം ചെയ്യും. കൂടാതെ തോൾസന്ധി, കൈമുട്ട്, ഇടുപ്പുസന്ധി, കണങ്കാൽ എന്നിവിടങ്ങളിലെ പ്രശ്നങ്ങൾക്കും പ്ലേറ്റ്ലറ്റ് റിച്ച് പ്ലാസ്മ തെറപ്പി ഫലപ്രദമാണ്​. മധ്യവയസ്സ്​ കഴിയുന്നതോടെ ശരീരകോശങ്ങൾക്ക് തേയ്മാനമ​ുണ്ടാകുന്നത്​ സ്വാഭാവികമാണ്​. ഇത്തരത്തിൽ മുട്ടുതേയ്മാനം, ഇടുപ്പ് സന്ധിയുടെ തേയ്മാനം തോൾ സന്ധിയുടെ ലിഗ്മെന്റ് പേശി എന്നിവയുടെ പരിക്കുകൾ, ഉപ്പൂറ്റി വേദന, കൈമുട്ടുകളിലെ ടെന്നിസ് എൽബോ, ഡിസ്ക് സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങി രോഗിയെ അസഹ്യമായ വേദനകൾകൊണ്ട്​ പ്രയാസത്തിലാക്കുന്ന എല്ല പ്രശ്നങ്ങൾക്കും പി.ആർ.പി ചികിത്സ മികച്ച ഫലം നൽകുന്നുണ്ട്.

താരതമ്യേന പണച്ചെലവ് കുറഞ്ഞതാണ് ഈ ചികിത്സാരീതി. പാർശ്വഫലങ്ങൾ കുറവും വേഗത്തിലും സ്​ഥിരമായും ആശ്വാസം നൽകുന്നതുമാണ്​. അതേസമയം, കൂടുതൽ ഫലം ലഭിക്കണമെങ്കിൽ രോഗം തുടക്കത്തിൽതന്നെ ചികിത്സിക്കുന്നതാണ്​ നല്ലത്​.

(ലേഖിക അമേരിക്കയിലെ ‘വേൾഡ്​ ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ പെയിൻ’ ഇന്‍റർവെൻഷനൽ പെയിൻ പ്രാക്ടിസ്​ ഫെലോയും കോഴിക്കോട്ടെ വേദനനിവാരണ വിദഗ്ധയുമാണ്)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:treatmentPRP therapyWorld Institute of Pain
News Summary - Is it difficult to walk? Can be treated without surgery
Next Story