ഫുൾബോഡി പാക്കേജ് ശരിക്കും ഫുൾബോഡി ചെക്കപ്പാണോ?
text_fieldsസാധാരണ ലാബുകളിലും ചെറിയ ആശുപത്രികളിലും ഫുൾബോഡി ചെക്കപ്പ് എന്ന പേരിൽ നടത്തുന്ന ആരോഗ്യ പരിശോധന പാക്കേജിലൂടെ ആരോഗ്യ സ്ഥിതി പൂർണമായി അറിയാൻ കഴിയുമോ? പ്രധാനമായി രക്തപരിശോധനകളെ മാത്രം ആശ്രയിക്കുന്ന ഇത്തരം പാക്കേജുകളിൽ പല ഗുരുതര രോഗങ്ങളും കണ്ടെത്താൻ കഴിയില്ലെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. രക്തപരിശോധനയി കുഴപ്പമൊന്നും കണ്ടില്ലെങ്കിലും ഒരാൾക്ക് പ്രാരംഭ ഹൃദ്രോഗം, സ്ലീപ് അപ്നിയ, ഗ്ലോക്കോമ, ഫാറ്റി ലിവറിന്റെ പുരോഗതി, അല്ലെങ്കിൽ ചില ക്യാൻസറുകൾ എന്നിവ ഉണ്ടായിരിക്കാം. കാലിലെ ധമനികളിലെ തടസ്സം കണ്ടെത്താൻ രക്ത പരിശോധന കൊണ്ട് കഴിയില്ല. എല്ലാവർക്കും ഒരേ പരിശോധനകൾ ആവശ്യമില്ല.
ഒരു ആരോഗ്യ വിദഗ്ധൻ അറിവും അനുഭവസമ്പത്തും പ്രയോജനപ്പെടുത്തി വിവേചന ബുദ്ധിയോടെ തീരുമാനിക്കേണ്ടതാണ് ഏതൊക്കെ പരിശോധനകൾ വേണമെന്നത്. ആരോഗ്യം വിലയിരുത്താൻ കേവലം സംഖ്യകൾ മാത്രം പോര. പല രോഗങ്ങളും കണ്ടെത്തുന്നത് രോഗചരിത്രം, ശാരീരിക പരിശോധന, ഇമേജിങ്, അല്ലെങ്കിൽ ടാർഗെറ്റഡ് സ്ക്രീനിങ് എന്നിവയിലൂടെയാണ്. അതേസമയം, കുറഞ്ഞ ചെലവിലുള്ള ആരോഗ്യ പരിശോധന പാക്കേജുകൾ മോശമല്ല. അവ ആളുകളെ ആരോഗ്യത്തെക്കുറിച്ച് ചിന്തിപ്പിക്കുകയും പ്രാഥമിക സൂചനകൾ നൽകുകയും ചെയ്യുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

