Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

12,591 പേർക്ക് പുതുതായി കോവിഡ്, എട്ടു മാസത്തിനിടെ ഏറ്റവും ഉയർന്നതെന്ന് ആരോഗ്യ മന്ത്രാലയം

text_fields
bookmark_border
covid
cancel

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് വീണ്ടും രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,591 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ എട്ടുമാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന ദൈനംദിന കോവിഡ് കേസുകളാണ് ഇത്. ഇതോടെ ചികിത്സയിലുള്ള കേസുകളുടെ എണ്ണം 65,286 ആയി ഉയർന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

കോവിഡ് മൂലം ഇതുവരെയുള്ള മരണം 5,31,230 ആയി. 24 മണിക്കൂറിനിടെ 40 മരണങ്ങളാണ് രേഖപ്പെടുത്തിയത്. അതിൽ 11 എണ്ണം കേരളത്തിൽ നേരത്തെ സംഭവിച്ചതും പിന്നീട് മരണ കാരണം കോവിഡാണെന്ന് തിരിച്ചറിഞ്ഞതുമാണ്.

ഇതുവരെ ആകെ 4.48 ​കോടി പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ദൈനംദിന കോവിഡ് സ്ഥിരീകരണ നിരക്ക് 5.46 ശതമാനവും പ്രതിവാര കോവിഡ് സ്ഥിരീകരണ നിരക്ക് 5.32 ശതമാനവുമാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - India's Daily Covid Count Crosses 12,000, Sharp Rise Since Yesterday
Next Story