Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലക്ഷണം കണ്ടാൽ മാത്രം ചികിത്സ; ഇന്ത്യക്കാർ ആരോഗ്യപരിശോധനയിൽ പിന്നോട്ട്

text_fields
bookmark_border
ലക്ഷണം കണ്ടാൽ മാത്രം ചികിത്സ; ഇന്ത്യക്കാർ ആരോഗ്യപരിശോധനയിൽ പിന്നോട്ട്
cancel

രോഗ ലക്ഷണങ്ങൾ കണ്ട് തുടങ്ങിയാൽ മാത്രം ചികിത്സ തേടുകയും അല്ലാത്തപ്പോൾ ആരോഗ്യപരിശോധനകൾക്ക് വേണ്ടത്ര പ്രാധാന്യം നൽകാതിരിക്കുകയും ചെയ്യുന്നവരാണ് ഇന്ത്യക്കാരെന്ന് പ്രമുഖ ആരോഗ്യ വിദഗ്ദ്ധ ഡോ. ഉപാസന അറോറ. രോഗം വന്നശേഷം മാത്രം ചികിത്സ തേടുന്ന ഈ രീതി പ്രതിരോധ ആരോഗ്യപരിചരണത്തിന് ഇന്ത്യയിൽ വലിയ വെല്ലുവിളിയാകുകയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പ്രമേഹം, ഉയർന്ന രക്തസമ്മർദം, ചിലതരം കാൻസറുകൾ തുടങ്ങിയ രോഗങ്ങൾ തുടക്കത്തിൽ വ്യക്തമായ ലക്ഷണങ്ങൾ പ്രകടിപ്പിക്കില്ല. അതിനാൽ രോഗലക്ഷണങ്ങൾക്കായി കാത്തിരിക്കാതെ ആരോഗ്യസ്ഥിതി നേരത്തേ പരിശോധിക്കേണ്ടത് പ്രധാനമാണ്.

തിരക്കേറിയ ജീവിതം, ജോലിത്തിരക്ക്, കുടുംബകാര്യങ്ങൾ എന്നിവയാണ് പലരും ആരോഗ്യപരിശോധനകൾ മാറ്റിവെക്കാൻ പറയുന്ന കാരണങ്ങൾ. അടിയന്തര ആരോഗ്യപ്രശ്നങ്ങളൊന്നും അനുഭവപ്പെടാത്തപ്പോൾ പരിശോധനകൾക്കായി സമയം കണ്ടെത്താൻ പലരും തയാറാകുന്നില്ല. എന്നാൽ, രോഗലക്ഷണങ്ങളില്ലാത്തത് പൂർണ ആരോഗ്യത്തിന്റെ ഉറപ്പല്ല. പല ജീവിതശൈലീരോഗങ്ങളും തുടക്കത്തിൽ തിരിച്ചറിയാൻ കഴിയാത്തവിധം മുന്നേറാമെന്നും വിദഗ്ധർ ഓർമിപ്പിക്കുന്നു.

പ്രമേഹവും ഉയർന്ന രക്തസമ്മർദവും നേരത്തേ കണ്ടെത്തിയില്ലെങ്കിൽ പിന്നീട് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ഇന്ത്യയിൽ പ്രമേഹമുള്ളവരിൽ ഏകദേശം 50 ശതമാനം പേരും രോഗവിവരം അറിയാതെ കഴിയുന്നവരാണെന്നാണ് കണക്കുകൾ പറയുന്നത്. രോഗം ഗുരുതരമായശേഷം കണ്ടെത്തുമ്പോൾ കൂടുതൽ സങ്കീർണമായ ചികിത്സ ആവശ്യമായി വന്നേക്കാം. നേരത്തേ തിരിച്ചറിഞ്ഞാൽ ഭക്ഷണക്രമത്തിലെ മാറ്റം, വ്യായാമം, തുടർച്ചയായ നിരീക്ഷണം, ആവശ്യമായ മരുന്നുകൾ എന്നിവയിലൂടെ രോഗം നിയന്ത്രിക്കാനുള്ള സാധ്യത വർധിക്കും.

ആരോഗ്യപരിശോധന നടത്തുന്നതുകൊണ്ടുമാത്രം പ്രതിരോധം പൂർത്തിയാകില്ലെന്നും പരിശോധനാഫലങ്ങൾക്കനുസരിച്ച് തുടർനടപടികൾ സ്വീകരിക്കണമെന്നും വിദഗ്ധർ പറയുന്നു. വർഷത്തിലൊരിക്കൽ നടത്തുന്ന പരിശോധനയിൽ ഒതുങ്ങാതെ ആവശ്യാനുസരണം കൃത്യമായ ഇടവേളകളിൽ ആരോഗ്യനിരീക്ഷണവും പ്രധാനമാണ്. രോഗം വന്നശേഷം ചികിത്സിക്കുന്നതിനൊപ്പം രോഗസാധ്യതകൾ നേരത്തേ കണ്ടെത്തി നിയന്ത്രിക്കുന്ന രീതിയിലേക്ക് ആരോഗ്യപരിചരണം മാറണമെന്നാണ് വിദഗ്ധരുടെ നിർദേശം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Indians Lag in Preventive Health Checkups
Next Story