Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാജ്യത്ത് 30,549 പേര്‍ക്ക്കൂടി കോവിഡ്; 422 മരണം

text_fields
bookmark_border
രാജ്യത്ത് 30,549 പേര്‍ക്ക്കൂടി കോവിഡ്; 422 മരണം
cancel

ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 30,549 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. 38,887 പേര്‍ രോഗമുക്തരാകുകയും ചെയ്തു.

ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,17,26,507 ആയി. ഇതില്‍ 3,08,96,354 പേര്‍ രോഗമുക്തരാകുകയും ചെയ്തു.

കഴിഞ്ഞ ദിവസം 422 മരണം റിപ്പോര്‍ട്ട് ചെയ്തതായും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 4,25,195 ആയി ഉയര്‍ന്നു.

4,04,958 പേരാണ് നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.അതേസമയം, കഴിഞ്ഞ ദിവസം 61,09,587 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മരണനിരക്കിലും കേരളം മുന്നിൽ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത്​ 24 മ​ണി​ക്കൂ​റി​നി​ടെ 30,549 പേ​ർ​ക്ക്​ പു​തു​താ​യി കോ​വി​ഡ്​ ബാ​ധി​ച്ചു. 2.39 ശ​ത​മാ​ന​മാ​ണ് ടെ​സ്​​റ്റ്​ പോ​സി​റ്റി​വി​റ്റി നി​ര​ക്ക്​്. 422 പേ​ർ ​ മ​രി​ച്ചു. പ്ര​തി​ദി​ന രോ​ഗി​ക​ളി​ലും മ​ര​ണ നി​ര​ക്കി​ലും കേ​ര​ള​മാ​ണ്​ മു​ന്നി​ൽ. ര​ണ്ടാ​മ​തു​ള്ള മ​ഹാ​രാ​ഷ്​​ട്ര​യി​ൽ 90 പേ​രാ​ണ്​ മ​രി​ച്ച​ത്. 15 സം​സ്​​ഥാ​ന, കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി ഒ​റ്റ കോ​വി​ഡ്​ മ​ര​ണ​വും റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​ല്ല. 24 മ​ണി​ക്കൂ​റി​നി​ടെ 38,887 പേ​ർ​ സു​ഖം പ്രാ​പി​ച്ചു. 4,04,958 പേ​രാ​ണ്​ നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​ർ. ഇ​തി​െൻറ മൂ​ന്നി​ലൊ​ന്നും കേ​ര​ള​ത്തി​ലാ​ണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - indian covid daily update 2021 august 3
Next Story