Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാക്സിൻ വിതരണത്തിൽ രാജ്യത്തിന് റെക്കോഡ്; ഇന്നലെ വിതരണം ചെയ്തത് രണ്ടര കോടി ഡോസ്
text_fieldsbookmark_border
ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സിൻ വിതരണത്തിൽ ലോക റെക്കോഡിട്ട് ഇന്ത്യ. ഇന്നലെ 2.5 കോടി ഡോസ് വാക്സിൻ ഡോസുകളാണ് ഇന്ത്യ വിതരണം ചെയ്തത്.
കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ, ചൈന 2.47 കോടി വാക്സിൻ വിതരണം ചെയ്തതായിരുന്നു ഇതുവരെയുള്ള റെക്കോഡ്.
26.9 ലക്ഷം വാക്സിൻ ഡോസുകൾ വിതരണം ചെയ്ത കർണാടകയാണ് സംസ്ഥാനങ്ങളിൽ മുന്നിൽ. ബിഹാർ രണ്ടാം സ്ഥാനത്തുമുണ്ട്.
അതേസമയം, 24 മണിക്കൂറിനിടെ രാജ്യത്ത് 35,662 പേർക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. 33,798 േപർ രോഗമുക്തരാകുകയും ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 281 കോവിഡ് മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു. ഇതോടെ, കോവിഡിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 4,44,529 ആയി. 3,40,639 പേരാണ് നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.
Next Story

