Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightഇന്ത്യയിൽ പുതിയ കോവിഡ്...

ഇന്ത്യയിൽ പുതിയ കോവിഡ് കേസുകൾ വർധിക്കുന്നു; എന്താണ് എൻ ബി.1.8.1, എൽ എഫ് 7 വകഭേദങ്ങൾ​?

text_fields
bookmark_border
ഇന്ത്യയിൽ പുതിയ കോവിഡ് കേസുകൾ വർധിക്കുന്നു;   എന്താണ് എൻ ബി.1.8.1, എൽ എഫ് 7 വകഭേദങ്ങൾ​?
cancel

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിൽ പുതിയ വകഭേദത്തെക്കുറിച്ചുള്ള അവബോധം അനിവാര്യമാവുകയാണ്.

എൻ ബി.1.8.1, എൽ എഫ് 7 വകഭേദങ്ങൾ ഇന്ത്യക്ക് പുറമെ മറ്റ് ഏഷ്യൻ രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിപ്പോൾ ഇന്ത്യയിലെ പ്രബലമായ വകഭേദമായി തുടരുന്നു.

ഒമിക്രോൺ വകഭേദത്തി​ന്‍റെ ഉപ വംശപരമ്പരകളാണ് എൻ ബി.1.8.1, എൽ എഫ് 7. ഇവ ജെ എൻ.1 എന്ന ഉപ വകഭേദത്തിൽ നിന്ന് ഉത്ഭവിച്ചതാണെന്നും ബന്ധപ്പെട്ട റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

എൻ ബി.1.8.1 ആദ്യമായി 2025 ഏപ്രിലിൽ തമിഴ്‌നാട്ടിലാണ് തിരിച്ചറിഞ്ഞത്. മെയിൽ ഗുജറാത്തിൽ നാല് എൽ എഫ് 7 കേസുകളും കണ്ടെത്തി. ചില രാജ്യങ്ങളിൽ വ്യാപകമായ കേസുകളും ആശുപത്രിവാസങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും എൻ ബി.1.8.1 വകഭേദം പ്രചാരത്തിലുള്ള മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതൽ ഗുരുതരമായ രോഗത്തിലേക്ക് നയിക്കുന്നുവെന്ന് നിലവിലെ ഡാറ്റ സൂചിപ്പിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

ഈ വകഭേദങ്ങൾ എങ്ങനെയാണ് പരിവർത്തനം ചെയ്യപ്പെട്ടത്?

രണ്ട് വകഭേദങ്ങളിലും സ്പൈക്ക് പ്രോട്ടീനിൽ ഒന്നിലധികം മ്യൂട്ടേഷനുകൾ സംഭവിച്ചിട്ടുണ്ട്. ഇത് അവയുടെ വ്യാപനശേഷിയും രോഗപ്രതിരോധ പ്രതികരണങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള കഴിവും വർധിപ്പിക്കുന്നു. ഉദാഹരണത്തിന്, എൻ ബി.1.8.1ൽ എ435എസ്, വി445എച്ച്, ടി478എൽ തുടങ്ങിയ മ്യൂട്ടേഷനുകൾ ഉൾപ്പെടുന്നു. ഇത് മുമ്പത്തെ ഒമിക്രോൺ ഉപ വകഭേദങ്ങളെ അപേക്ഷിച്ച് ഏകദേശം 1.5 മടങ്ങ് കൂടുതൽ പകർച്ചവ്യാധിയേറ്റുന്നു.

ലക്ഷണങ്ങളും തീവ്രതയും

എൻ ബി.1.8.1, എൽ എഫ്.7 എന്നിവയുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ മുമ്പത്തെ ഒമിക്രോൺ അണുബാധകൾക്ക് സമാനമാണ്. തൊണ്ടവേദന, ക്ഷീണം, നേരിയ ചുമ, പനി, പേശി വേദന, മൂക്കൊലിപ്പ്, തലവേദന, ഓക്കാനം, വിശപ്പില്ലായ്മ, നേരിയ ദഹനനാള പ്രശ്നങ്ങൾ എന്നിവ അനുഭവപ്പെടും.

ഇന്ത്യയിലെ മിക്ക കേസുകളും നേരിയ തോതിലുള്ളവയാണ്. രോഗികൾ വീട്ടിൽ സുഖം പ്രാപിക്കുകയും എന്നാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതി​ന്‍റെ നിരക്ക് കുറവുമാണ്. മുൻകാല രോഗങ്ങളെ അപേക്ഷിച്ച് ഈ വകഭേദങ്ങൾ കൂടുതൽ ഗുരുതരമായ രോഗത്തിനോ ഉയർന്ന മരണനിരക്കിനോ കാരണമാകുമെന്നതിന് നിലവിൽ തെളിവുകളൊന്നുമില്ല.

എൻ ബി.1.8.1, എൽ എഫ്7 എന്നിവയെ ഡബ്ല്യു.എച്ച്.ഒ നിരീക്ഷണത്തിലിരിക്കുന്ന വകഭേദങ്ങൾ ആയി തരംതിരിച്ചിട്ടില്ല. അവയുടെ പൊതുജനാരോഗ്യ അപകടസാധ്യത കുറവാണെന്ന് ഇത് സൂചിപ്പിക്കുന്നു.

ഇന്ത്യൻ ആരോഗ്യ അധികൃതർ അവയുടെ വ്യാപനം ട്രാക്ക് ചെയ്യുന്നതിനായി ജീനോം സീക്വൻസിംഗും നിരീക്ഷണവും വർധിപ്പിച്ചുവരുന്നതായാണ് റിപ്പോർട്ട്. വാക്സിനേഷൻ, തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ഉപയോഗം, ശുചിത്വ നടപടികൾ പാലിക്കൽ എന്നിവ വിദഗ്ധർ നിർദേശിക്കുന്നു. ജാഗ്രതയാണ് ഏറ്റവും നല്ല നടപടിയെന്നും അവർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#Covid19virus mutationsNB.1.8.1 LF.7Covid New Variant
News Summary - India sees rise in Covid-19 cases: What are NB.1.8.1 and LF.7 Variants?
Next Story