Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2023 4:35 AM GMT Updated On
date_range 19 March 2023 4:35 AM GMTഇന്ത്യയിൽ 24 മണിക്കൂറിനിടെ 500 ലേറെ പേർക്ക് കോവിഡ്
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു. പ്രതിദിന രോഗികളുടെ എണ്ണം 500 കടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം 526 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സജീവ രോഗികളുടെ എണ്ണം 5915 ആയി. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയമാണ് റിപ്പോർട്ട് പുറത്തുവിട്ടത്. 109 ദിവസത്തിനിടെ ആദ്യമായാണ് ഇന്ത്യയിൽ സജീവ രോഗികളുടെ എണ്ണം 6000ത്തിന് അടുത്തെത്തുന്നത്.
സീസണൽ ഇൻഫ്ലുവൻസയ്‌ക്കൊപ്പം കോവിഡ് -19 കേസുകളും റിപ്പോർട്ട് ചെയ്തതോടെ, പുതിയ കേസുകളുടെ എണ്ണം വർധിക്കുന്ന തമിഴ്‌നാട്, തെലങ്കാന, കേരളം, കർണാടക, മഹാരാഷ്ട്ര , ഗുജറാത്ത് എന്നീ ആറ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തയച്ചിരുന്നു.
Next Story