Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_right10,112 ​പുതിയ കോവിഡ്...

10,112 ​പുതിയ കോവിഡ് കേസുകൾ; ദൈനംദിന കോവിഡ് സ്ഥിരീകരണ നിരക്ക് 7.03 ശതമാനമായി ഉയർന്നു

text_fields
bookmark_border
Covid India
cancel

ന്യൂഡൽഹി: ഞായറാഴ്ചയും ഇന്ത്യയിൽ കോവിഡ് കേസുകൾ 10,000 കടന്നു. 10,112 ​പുതിയ കേസുകളാണ് 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. സജീവ കേസുകൾ 67,806 ആയി ഉയർന്നു.

ഇതുവരെ 4.48 കോടി പേർക്കാണ് രോഗം ബാധിച്ചത്. 5.31 ലക്ഷം മരണങ്ങളും നടന്നു. കഴിഞ്ഞ ദിവസം 29 കോവിഡ് മരണങ്ങളാണ് പുതുതായി രേഖപ്പെടുത്തിയത്. അതിൽ ഏഴെണ്ണം കേരളത്തിൽ നേരത്തെ നടന്നത് കോവിഡ് മൂലമാണെന്ന് തിരച്ചറിഞ്ഞ മരണങ്ങളാണ്.

ദൈനംദിന കോവിഡ് സ്ഥിരീകരണ നിരക്ക് 7.03 ശതമാനവും പ്രതിവാര കോവിഡ് സ്ഥിരീകരണ നിരക്ക് 5,.43 ശതമാനവുമാണ്.

Show Full Article
TAGS:Covid​
News Summary - India records 10,112 fresh Covid cases
Next Story