Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നാലുമാസത്തെ ഏറ്റവും ഉയർന്ന നിരക്ക്; രാജ്യത്ത് 21,566 പേർക്ക് കോവിഡ്; 45 മരണം
text_fieldsbookmark_border
Listen to this Article
ന്യൂഡൽഹി: രാജ്യത്ത് 21,566 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 152 ദിവസത്തിനിടെ ഏറ്റവും ഉയർന്ന രോഗ നിരക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. നിലവിൽ 1,48,881 പേരാണ് രോഗബാധിതരെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
45 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ കോവിഡ് മരണങ്ങളുടെ ആകെ എണ്ണം 5,25,870 ആയി. കോവിഡ്മുക്തി നിരക്ക് 98.46 ശതമാനമാണ്. 24 മണിക്കൂറിനിടെ 3,227 രോഗികളുടെ വർധനയാണ് രേഖപ്പെടുത്തിയത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.25 ശതമാനവും വാരാന്ത്യ പോസിറ്റിവിറ്റി നിരക്ക് 4.51 ശതമാനവുമാണ്.
ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം 200.91 കോടി കോവിഡ് വാക്സിനുകളാണ് ഇതുവരെ രാജ്യത്ത് വിതരണം ചെയ്തത്.
Next Story

