Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാജ്യത്ത് 39,070 പേര്‍ക്ക്കൂടി കോവിഡ്; 491 മരണം

text_fields
bookmark_border
രാജ്യത്ത് 39,070 പേര്‍ക്ക്കൂടി കോവിഡ്; 491 മരണം
cancel

ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 39,070 പേര്‍ക്ക്കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 4,06,822 ആയി.

491 കോവിഡ് മരണവും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡില്‍ മരിച്ചവരുടെ എണ്ണം 4,27,862 ആയി ഉയര്‍ന്നു.

ഇതുവരെ 3,19,34,455 പേര്‍ക്ക് കോവിഡ് ബാധിച്ചപ്പോള്‍, 3,10,99,771 പേര്‍ രോഗമുക്തി നേടി. 43,910 പേര്‍ ഇന്നലെ മാത്രം രോഗമുക്തരായി.

55,91,657 പേര്‍ക്ക് ഇന്നലെ വാക്‌സിന്‍ നല്‍കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - india daily covid update 2021 august 8
Next Story