Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

38,628 പേര്‍ക്ക്കൂടി കോവിഡ്; 617 മരണം

text_fields
bookmark_border
38,628 പേര്‍ക്ക്കൂടി കോവിഡ്; 617 മരണം
cancel

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 38,628 പേര്‍ക്ക്. 617 പേരുടെ മരണവും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ 4,12,153 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

ഇതോടെ, ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,18,95,385 ആയി. കോവിഡില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 4,27,371 ഉം ആയി.

40,017 പേര്‍ ഇന്നലെ രോഗമുക്തരായി. ഇതോടെ കോവിഡ് മുക്തി നേടിയവരുടെ എണ്ണം 3,10,55,861 ആയി. രാജ്യത്തെ രോഗമുക്തി നിരക്ക് 97.37 ശതമാനമാണ്.

അതേസമയം, ഇന്നലെ 46,55,138 പേര്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - india daily covid update 2021 august 7
Next Story