Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാജ്യത്ത് കോവിഡ് കേസുകളിൽ വൻ വർധന; ഒമിക്രോൺ ബാധിതർ 781 ആയി

text_fields
bookmark_border
Temperature checking
cancel

ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ കേസുകൾ 781 ആയി. ഏറ്റവും കൂടുതൽ പേർക്ക് ബാധിച്ച ഡൽഹിയിൽ 238 കേസുകളും മഹാരാഷ്ട്രയിൽ 167 കേസുകളുമാണ് സ്ഥിരീകരിച്ചത്. അതിനിടെ, പ്രതിദിന കോവിഡ് കേസുകളിൽ രാജ്യത്ത് വൻ വർധന രേഖപ്പെടുത്തി. കഴിഞ്ഞ ദിവസത്തേക്കാൾ 44 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്.

9195 പേർക്കാണ് രാജ്യത്ത് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. തൊട്ടുമുമ്പത്തെ ദിവസം ഇത് 6358 ആയിരുന്നു. 7347 പേരാണ് പുതിയതായി രോഗമുക്തി നേടിയത്. 3,42,51,292 പേരാണ് ആകെ രോഗമുക്തി നേടിയത്.

77,002 പേരാണ് നിലവിൽ രോഗികളായി തുടരുന്നത്. ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ 0.22 ശതമാനമാണിത്.

ഒമിക്രോൺ കേസുകളിൽ മൂന്നാമതുള്ള ഗുജറാത്തിൽ 73 രോഗികളാണുള്ളത്. കേരളത്തിൽ 65, തെലങ്കാനയിൽ 62, രാജസ്ഥാനിൽ 46 എന്നിങ്ങനെയാണ് രോഗികൾ കൂടുതലുള്ള മറ്റ് സംസ്ഥാനങ്ങൾ.

കേരളത്തിൽ ഇന്നലെ 2474 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,16,378 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,12,641 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3737 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 197 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 20,400 കോവിഡ് കേസുകളില്‍, 11 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. 38 പുതിയ മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 206 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 47,066 ആയി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - india covid update
Next Story