Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightരാജ്യത്ത് 28,591...

രാജ്യത്ത് 28,591 പേർക്ക്കൂടി കോവിഡ്; 338 മരണം

text_fields
bookmark_border
രാജ്യത്ത് 28,591 പേർക്ക്കൂടി കോവിഡ്; 338 മരണം
cancel

ന്യൂഡൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 28,591 പേർക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 34,848 പേർ രോഗമുക്തരാകുകയും ചെയ്തു.

ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് രോഗികളായവരുടെ എണ്ണം 3,32,36,921 ആയി. ഇതിൽ 3,24,09,345 പേർ രോഗമുക്തി നേടി.

338 പേരുടെ മരണമാണ് ഇന്നലെ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ, കോവിഡിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 4,42,655 ആയി.

നിലവിൽ 3,84,921 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.

കേരളത്തിൽ 20,487 പേർക്കാണ് കോവിഡ് ബാധിച്ചത്. തമിഴ്നാട്ടിൽ 1,639 പേർക്കും കോവിഡ് ബാധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19
News Summary - india covid update 2021 september 12
Next Story