അത്ഭുതമായി മോമോ ട്വിൻസ്; കണക്കു കൂട്ടലുകൾ തെറ്റിച്ച് അവർ ഇരട്ട സഹോദരങ്ങളെ കാണാൻ എത്തുക തന്നെ ചെയ്തു
text_fieldsവാഷിങ്ടൺ: വൈദ്യശാസ്ത്രത്തിലെ തന്നെ അത്യപൂർവമായ മോമോ ട്വിൻസിന് ജൻമം നൽകി യു.എസ് യുവതി. ആറു മാസം മുമ്പ് ഇരട്ടക്കുട്ടികൾക്ക് ജൻമം നൽകിയതിനു പിന്നാലെയാണ് താൻ വീണ്ടും ഗർഭിണിയാണെന്ന് ബ്രിട്നി ആൽബ അറിഞ്ഞത്. മോമോ ട്വിൻസ് ആണ് ഗർഭത്തിലുള്ളത് എന്നറിഞ്ഞപ്പോൾ ആശങ്കയുണ്ടായി. യു.എസിൽ മോമോ ട്വിൻസ് ജനിക്കാനുള്ള സാധ്യത നൂറിൽ ഒരു ശതമാനം മാത്രമാണ്.
മോണോ അമ്നിയോട്ടിക് ട്വിൻസ് ആയതിനാലാണ് ഈ കുഞ്ഞുങ്ങളെ മോമോ ട്വിൻസ് എന്ന് വിളിക്കുന്നത്. ഒരേ അമ്നിയോട്ടിക് ദ്രാവകത്തിൽ ഒരേ പ്ലാസൻറയിൽ വളർന്ന ഇരട്ടകളെയാണ് മോണോ അമ്നിയോട്ടിക് ട്വിൻസ് എന്ന് വിളിക്കുന്നത്. ഈ കുഞ്ഞുങ്ങൾക്ക് ഒരു അമ്നിയോട്ടിക് സഞ്ചിയേ ഉണ്ടാകൂ. മോമോ കുഞ്ഞുങ്ങൾ അതിജീവിക്കാനുള്ള സാധ്യത വിരളമാണ്. ഏതെങ്കിലും ഒരു ഘട്ടത്തില്‍ ഒരു കുഞ്ഞിന്റെ പൊക്കിള്‍ കൊടി മറ്റൊരു കുഞ്ഞിന്റെ കഴുത്തില്‍ കുരുങ്ങി ജീവന്‍ നഷ്ടമായേക്കാം. അതല്ല എങ്കിൽ അംനിയോട്ടിക്ക് സഞ്ചിയില്‍ കിടന്നു വളര്‍ച്ച പൂര്‍ത്തിയാകാതെ രണ്ടു പേരും മരണപ്പെട്ടേക്കാം. ഇങ്ങനെയുള്ള സാഹചര്യങ്ങള്‍ കുഞ്ഞുങ്ങള്‍ ജീവനോടെ ജനിക്കുക എന്നത് അപൂർവമാണ്.
ഗർഭസ്ഥശിശുക്കൾക്ക് 25 ആഴ്ചയായപ്പോൾ, ആൽബയെ ബിർമിങ്ഹാമിലെ യൂനിവേഴ്സിറ്റി ഓഫ് അലബാമയിലെ ഹൈ റിസ്ക് ഒബ്സ്റ്റട്രിക്സ് യൂനിറ്റിൽ പ്രവേശിപ്പിച്ചു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ 50 ദിവസം ഇവിടെ കഴിയേണ്ടിവന്നു. മോമോ ട്വിൻസ് ആയതിനാൽ ചാപിള്ളയെ പ്രസവിക്കാനുള്ള സാധ്യതയും ഡോക്ടർമാർ കണക്കുകൂട്ടിയിരുന്നു. 32, 34 ആഴ്ചകൾ പിന്നിടുമ്പോൾ സിസേറിയൻ വഴി കുട്ടികളെ പുറത്തെടുക്കാനായിരുന്നു ഡോക്ടർമാരുടെ തീരുമാനം. 2022 ഒക്ടോബറിൽ ഇരട്ടകളായ ലൂക്കക്കും ലെവിക്കും കൂട്ടായി ലിഡിയയും ലിൻലീയും എത്തി.
കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ദിവസവും നിരവധി തവണ ഫീറ്റൽ മോണിറ്ററിങ് ഉണ്ടായിരുന്നു. 32 ആഴ്ചയിലായിരുന്നു പ്രസവം. മാസങ്ങൾ നീണ്ട ചികിത്സക്കു ശേഷം 2022ഡിസംബർ ഏഴിന് അമ്മയും കുഞ്ഞുങ്ങളും ആശുപത്രി വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

