അപൂർവ രോഗ മരുന്നുകൾക്ക് ഇറക്കുമതിത്തീരുവ ഒഴിവാക്കി
text_fieldsrepresentational image
ന്യൂഡൽഹി: അർബുദത്തിനും അപൂർവ രോഗങ്ങൾക്കും ചികിത്സ തേടുന്നവർക്കായി ഇറക്കുമതി ചെയ്യുന്ന മരുന്ന്, ഭക്ഷണ സാധനങ്ങൾ എന്നിവയുടെ അടിസ്ഥാന കസ്റ്റംസ് തീരുവ കേന്ദ്രസർക്കാർ ഒഴിവാക്കി.
അപൂർവ രോഗങ്ങൾ സംബന്ധിച്ച 2021ലെ ദേശീയ നയത്തിൽ പറയുന്ന മരുന്നിനും ഭക്ഷണ ഇനങ്ങൾക്കുമാണ് തീരുവ ഇളവ്. അർബുദ ചികിത്സക്കുള്ള പെംബ്രോലിസുമാബിന് 10 ശതമാനം വരെ തീരുവ ഇളവ് അനുവദിച്ചു. ജീവൻരക്ഷ മരുന്ന്, വാക്സിൻ എന്നിവക്ക് അഞ്ചു ശതമാനം ഇളവുണ്ട്. ഇളവ് ലഭിക്കാൻ കേന്ദ്ര/സംസ്ഥാന ആരോഗ്യ ഡയറക്ടറുടെയോ ജില്ല സിവിൽ സർജന്റെയോ സർട്ടിഫിക്കറ്റ് നൽകേണ്ടതുണ്ടെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

