പുതിയ വാക്സിൻ അർബുദം പ്രതിരോധിക്കാനുള്ളതല്ല, ആവർത്തിക്കുന്നത് തടയാൻ -ഐ.എം.എ
text_fieldsകൊച്ചി: പുതുതായി വികസിപ്പിച്ചെടുത്ത കാൻസർ വാക്സിൻ അർബുദത്തെ പ്രതിരോധിക്കാനുള്ളതല്ല, മറിച്ച് ഒരിക്കൽ കാൻസർ ബാധിതരായവരിൽ രോഗം ആവർത്തിക്കുന്നത് തടയാനുള്ളതാണെന്ന് കേരള സ്റ്റേറ്റ് ഐ.എം.എ റിസർച്ച് സെൽ കൺവീനറും ഐ.എം.എ കൊച്ചിൻ സയന്റിഫിക് കമ്മിറ്റി ചെയർമാനുമായ ഡോ. രാജീവ് ജയദേവൻ.
കൊച്ചി ലേ മെറിഡിയനിൽ നടക്കുന്ന ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ ഓങ്കോളജി സൊസൈറ്റിയുടെ (ജി.ഐ.ഒ.എസ്) വാർഷിക സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരാധിക്യവും ചിന്താശേഷിക്കുറവുമാണ് ആധുനിക ചികിത്സാരംഗം അനുഭവിക്കുന്ന വെല്ലുവിളിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മൂന്ന് ദിവസമായി നടക്കുന്ന സമ്മേളനം, ആഗോള തലത്തിൽ വർധിച്ചുവരുന്ന വൻകുടൽ അർബുദങ്ങളെ കേന്ദ്രീകരിച്ചുള്ള ചർച്ചകൾക്കാണ് ഊന്നൽ നൽകിയിരിക്കുന്നത്.
കോൺഫറൻസ് ഓർഗനൈസിങ് സെക്രട്ടറിയും ആസ്റ്റർ മെഡ്സിറ്റി മെഡിക്കൽ ഓങ്കോളജി സീനിയർ കൺസൾട്ടന്റുമായ ഡോ. അരുണ്‍ ആർ. വാരിയർ, ജി.ഐ.ഒ.എസ് വൈസ് പ്രസിഡന്റ് ഡോ. റീന എൻജിനീയർ, സെക്രട്ടറി ഡോ. രാഹുൽകൃഷ്ണ, ലിസി ആശുപത്രിയിലെ റേഡിയേഷൻ ഓങ്കോളജിസ്റ്റ് ഡോ. അരുണ്‍ ലാൽ, രാജഗിരിയിലെ സീനിയർ ഗാസ്ട്രോ എൻററോളജിസ്റ്റ് ഡോ. ഫിലിപ്പ് അഗസ്റ്റിൻ, എം.വി.ആർ കാൻസർ സെന്റർ ഡയറക്ടർ ഡോ. നാരായണൻകുട്ടി വാരിയർ, എ.ആർ.ഒ.ഐ ദേശീയ പ്രസിഡന്റ് ഇലക്ട് ഡോ. സി. എസ്. മധു, ഐ.സി.എം.ആർ-എൻ.സി.ഡി.ഐ.ആർ ഡയറക്ടർ ഡോ. പ്രശാന്ത് മാതൂർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

