Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഐ.എച്ച്.എൻ.എ ഗ്ലോബൽ നഴ്സസ് ലീഡർഷിപ്പ് പുരസ്കാരങ്ങൾ വിതരണം ചെയ്തു
text_fieldsbookmark_border
തിരുവനന്തപുരം; കോവിഡ് മഹാമാരിക്കാലത്ത് മികച്ച സേവനം കാഴ്ചവെച്ച നഴ്സുമാരെ ഐ.എച്ച്.എൻ.എ ഗ്ലോബൽ നഴ്സസ് ലീഡർഷിപ്പ് അവാർഡുകൾ നൽകി ആദരിച്ചു. ആസ്ട്രേലിയയിൽ നിന്ന് തിരഞ്ഞെടുത്ത അഞ്ച് നഴ്സുമാർക്കാണ് അവാർഡുകൾ നൽകിയത്. ഒരു ലക്ഷം രൂപയും ഫ്ലോറൻസ് നൈറ്റിങ്ഗേൽ ശില്പവും പ്രശസ്തി പത്രവുമടങ്ങിയതാണ് പുരസ്കാരം.
അരുൺ തോമസ്, ബീന ഗോപിനാഥൻ പിള്ള, ജസ്‌നി ആനന്ദ്, ജോസഫ് ജനിങ്സ്, മായ സാജൻ നരേകാട്ട് എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. ഇന്ത്യയിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന അഞ്ച് നഴ്സുമാർക്കുള്ള പുരസ്കാരങ്ങൾ 2023 ജനുവരിയിൽ നൽകും. സി.ഇ.ഒ ബിജോ കുന്നുംപുറം, സിനിമ താരങ്ങളായ ഇന്ദ്രജിത്ത്, അപർണ ബാലമുരളി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

