ഏറ്റവും മോശം കാർബോ ഹൈഡ്രേറ്റ് മൈദയോ വെളുത്ത അരിയോ പഞ്ചസാരയോ അല്ല; വെളിപ്പെടുത്തലുമായി ഡോക്ടർ
text_fieldsഭൂരിഭാഗം പാക്കേജ് ഫുഡിലും അടങ്ങിയിരിക്കുന്ന പ്രധാന ഘടകമാണ് ഇൻഡസ്ട്രിയൽ സ്റ്റാർച്ച് അഥവാ വ്യാവസായിക അന്നജം. ആരോഗ്യത്തിന് ഏറെ അപകടം വരുത്തിവെക്കുന്ന ഒന്നായാണ് ഇതിനെ കരുതുന്നതെന്ന് ഹൈദരാബാദിലെ ഡെർമറ്റോളജിസ്റ്റായ ഡോ. പൂജ റെഡ്ഡി പറയുന്നു.
മൈദയേക്കാൾ ഏറ്റവും മോശം ഭക്ഷണമാണിത്. മാത്രമല്ല, ബെല്ലിഫാറ്റ്, ഇൻഫ്ലമേഷൻ(വീക്കം), ടൈപ്പ്2 ഡയബറ്റിക് സാധ്യത എന്നിവക്കും ഈ അന്നജം കാരണമാകുന്നു.
വ്യാവസായിക അന്നജത്തിന്റെ ദോഷഫലങ്ങൾ അവർ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വിവരിക്കുകയാണ്. ലോകത്തിലെ ഏറ്റവും അപകടകാരിയ കാർബോ ഹൈഡ്രേറ്റ് ആണിതെന്നാണ് അവർ പറയുന്നത്. പഞ്ചസാര, മൈദ, വെളുത്ത അരി എന്നിവയേക്കാൾ ഏറ്റവും മോശമായ ഭക്ഷണമാണിത്.
വിഡിയോയിൽ വിവിധ തരം അന്നജങ്ങളെ കുറിച്ച് ഡോക്ടർ റെഡ്ഡി വിവരിക്കുന്നുണ്ട്. ഫാക്ടറികളിലും ലബോറട്ടറികളിലും വികസിപ്പിച്ചെടുക്കുന്ന വ്യാജ അന്നജങ്ങളെ കുറിച്ചും അവർ മുന്നറിയിപ്പു നൽകുന്നു. നിരന്തരം സംസ്കരണത്തിന് വിധേയമാകുന്നതിനാലും രാസവസ്തുക്കൾ ഉപയോഗിക്കുന്നതിനാലും ഇത്തരം അന്നജം രക്തത്തിലെ പഞ്ചസാരയുടെ അളവ് റോക്കറ്റ് പോലെ കുതിച്ചുയരാനും ഇടയാക്കുന്നു. അതിനാൽ,
ലോകത്തിൽ ഏറ്റവും കൂടുതൽ കാർബ് ഉണ്ടാക്കുന്നത് പഞ്ചസാരയോ മൈദയോ വെളുത്ത അരിയോ അല്ലെന്നും റെഡ്ഡി വിശദീകരിക്കുന്നു. പഞ്ചസാരയേക്കാൾ മോശമായി ശരീരത്തെ ബാധിക്കുന്നതാണ് ഈ അന്നജം. ഫാറ്റി ലിവറിനും ബെല്ലി ഫാറ്റിനും ടൈപ്പ് 2 ഡയബറ്റിക് ഉണ്ടാകാനും ഇത് വഴിയൊരുക്കുന്നു. ഇന്നത്തെ കാലത്ത് 10 കോടി ഇന്ത്യക്കാരെ ഈ രോഗങ്ങളെല്ലാം ബാധിച്ചിട്ടുണ്ട്.
താൻ പറയുന്നത് വീട്ടിലുണ്ടാക്കുന്ന ഉരുളക്കിഴങ്ങ് കറിയിലും ചോറിലുമുണ്ടാകുന്ന അന്നജത്തെ കുറിച്ചല്ലെന്നും അവർ വിശദീകരിക്കുന്നു. ഫാക്ടറികളിലും ലാബുകളിലും സംസ്കരിച്ചെടുക്കുന്ന ഇൻഡസ്ട്രിജയൽ അന്നജത്തെയാണ് തുറന്നുകാട്ടുന്നത്.
ഇത്തരം അന്നജത്തിന് ഒരുതരത്തിലുള്ള പോഷകമൂല്യവും ഇല്ല. സംസ്കരിച്ച ഭക്ഷണ പദാർഥങ്ങളുടെ കട്ടി കൂട്ടാനും അളവ് വർധിപ്പിക്കാനുമായി ഉപയോഗിക്കുന്ന വില കുറഞ്ഞ ഫില്ലർ മാത്രമാണിത്.
ബിസ്‌ക്കറ്റുകൾ, സോസുകൾ, റെഡി-ടു-ഈറ്റ് മിക്സുകൾ തുടങ്ങിയ പായ്ക്ക് ചെയ്ത ഇനങ്ങളിൽ കോൺ സ്റ്റാർച്ച്, മാൾട്ടോഡെക്സ്ട്രിൻ, പരിഷ്കരിച്ച ഫുഡ് സ്റ്റാർച്ച് തുടങ്ങിയ ഒളിഞ്ഞിരിക്കുന്ന രൂപങ്ങൾ കണ്ടെത്തുന്നതിനായി ഭക്ഷണ ലേബലുകൾ സൂക്ഷ്മമായി പരിശോധിക്കാൻ അവർ ഉപഭോക്താക്കളോട് അഭ്യർഥിച്ചു. കാരണം ഈ സ്റ്റാർച്ചുകൾ ടൈപ്പ് 2 പ്രമേഹ സാധ്യത വർധിപ്പിക്കുകയും വീക്കം, ശരീരത്തിലെ കൊഴുപ്പ് എന്നിവക്ക് കാരണമാവുകയും ചെയ്യുന്നു.
പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന പഞ്ചസാര തൻമാത്രകളുടെ ഒരു ശൃംഖലയാണ് സ്റ്റാർച്ച് എന്നാൽ. അതേസമയം, അമിതമായ ചൂടാക്കൽ, രാസമാറ്റം, സംസ്കരണം എന്നിവയിലൂടെ കടന്നുപോകുന്നതിനാൽ വ്യാവസായി അന്നജം ശരീരത്തിൽ വളരെ എളുപ്പത്തിൽ വിഘടിക്കുന്നു. അത് കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്ന തോതിൽ ഉയരുകയും ചെയ്യുന്നു. ഒരു സ്പൂൺ പഞ്ചസാര നേരിട്ട് കഴിക്കുന്നതിനേക്കാൾ കൂടുതലാണിത്.
രുചിയോ പോഷകഹാരമോ ചേർക്കുക അല്ല വ്യാവസായി അന്നജത്തിന്റെ ലക്ഷ്യം.ബൾക്ക് ചേർത്ത് ഉൽപ്പന്നങ്ങൾ കട്ടിയുള്ളതായി തോന്നിപ്പിക്കുന്നതിനുള്ള വിലകുറഞ്ഞ ഫില്ലർ മാത്രമാണ് ഇത്. അതിന് ഒട്ടും പോഷകമൂല്യവുമില്ല. മാൾട്ടോഡെക്സ്ട്രിൻ, പരിഷ്കരിച്ച ഭക്ഷ്യ അന്നജം, കോൺ സ്റ്റാർച്ച്, പരിഷ്കരിച്ച കോൺ സ്റ്റാർച്ച്, മോഡിഫൈഡ് മരച്ചീനി അന്നജം, ഗോതമ്പ് അന്നജം എന്നിവയെക്കുറിച്ചാണ് പറയുന്നത്. ഈ വ്യാവസായിക അന്നജങ്ങളെല്ലാം നിങ്ങൾ ദിവസവും കഴിക്കുന്ന പാക്കേജുചെയ്ത ഭക്ഷണങ്ങളിൽ മറഞ്ഞിരിക്കുന്നു. അതിൽ ബിസ്‌ക്കറ്റുകൾ, സോസുകൾ, സൂപ്പുകൾ, പ്രോട്ടീൻ പൊടികൾ, മസാല റെഡി-ടു-ഈറ്റ് മിക്സുകൾ എന്നിവയും ഉൾപ്പെടുന്നു. ലേബലുകൾ കൃത്യമായി പരിശോധിച്ച് ഈ പേരുകൾ കാണുകയാണെങ്കിൽ അത് വാങ്ങാതിരിക്കണമെന്നും ഡോക്ടർ നിർദേശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

