Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പകർച്ചപ്പനി: എച്ച്1എൻ1 ഉം കോവിഡും എങ്ങനെ തിരിച്ചറിയാം

text_fields
bookmark_border
പകർച്ചപ്പനി: എച്ച്1എൻ1 ഉം കോവിഡും എങ്ങനെ തിരിച്ചറിയാം
cancel

മഴ ശക്തമായതോടെ വൈറൽ പനിയും വർധിച്ചിരിക്കുകയാണ്. റിപ്പോർട്ട് ചെയ്യപ്പെടുന്ന വൈറൽ പനിയിൽ വലിയൊരു ഭാഗവും എച്ച്1എൻ1 (H1N1) ആണ്. പെട്ടെന്നു വരുന്ന ശക്തമായ പനിയും കടുത്ത ക്ഷീണവുമാണ് എച്ച്1എൻ1 ഉണ്ടാക്കുന്നത്. 2009-ലെ ഇൻഫ്ലുവൻസ മഹാമാരിക്ക് ശേഷമാണ് H1N1 വ്യാപകമായി അറിയപ്പെടാൻ തുടങ്ങിയത്. അന്നുമുതൽ സീസണൽ വൈറൽ പനിയായി ഇത് പ്രചരിക്കുന്നുണ്ട്. ഇതോടൊപ്പം കോവിഡും വ്യാപിക്കുന്നുണ്ട്.

കോവിഡും (COVID-19) എച്ച്1എൻ1 (H1N1) പനിയും ശ്വാസകോശത്തെ ബാധിക്കുന്ന സമാനമായ വൈറൽ രോഗങ്ങളാണെങ്കിലും, അവ പരത്തുന്ന വൈറസുകളും രോഗത്തിന്റെ സ്വഭാവവും തമ്മിൽ പ്രധാനപ്പെട്ട ചില വ്യത്യാസങ്ങളുണ്ട്.

വൈറസുകൾ തമ്മിലുള്ള വ്യത്യാസം

കോവിഡ്-19: 'സാർസ്-കോവ്-2' (SARS-CoV-2) എന്ന കൊറോണ വൈറസാണ് കോവിഡ്-19 രോഗം പകർത്തുന്നത്.

എച്ച്1എൻ1: 'ഇൻഫ്ളുവൻസ എ' (Influenza A) വിഭാഗത്തിൽപ്പെട്ട സ്വൈൻ ഫ്ലൂ വൈറസ് ആണ് എച്ച്1എൻ1 പരത്തുന്നത്.

ലക്ഷണങ്ങളിലെ വ്യത്യാസങ്ങൾ

രണ്ട് രോഗങ്ങൾക്കും പനി, ചുമ, ശ്വാസതടസ്സം, ക്ഷീണം തുടങ്ങിയ രോഗലക്ഷണങ്ങൾ വളരെ സമാനമാണെങ്കിലും ചില വ്യത്യാസങ്ങളുണ്ട്. കോവിഡ്-19 ബാധിച്ചവരിൽ രുചിയും മണവും നഷ്ടപ്പെടുക എന്നത് ഒരു പ്രധാന പ്രത്യേകതയാണ്. എച്ച്1എൻ1 ബാധിച്ചവരിൽ പെട്ടെന്ന് കടുത്ത പനിയും ശരീരവേദനയും തൊണ്ടവേദനയും ഉണ്ടാകാറുണ്ട്.

കോവിഡ്-19:

പനി, വരണ്ട ചുമ, ശ്വാസതടസ്സം, കടുത്ത ശരീരവേദന എന്നിവയ്ക്ക് പുറമെ രുചിയോ മണമോ നഷ്ടപ്പെടുക എന്നത് കോവിഡിന്റെ പ്രധാന പ്രത്യേകതയാണ്. രോഗലക്ഷണങ്ങൾ പ്രകടമാകാൻ കൂടുതൽ ദിവസങ്ങൾ എടുത്തേക്കാം.

എച്ച്1എൻ1: ഇൻഫ്ലുവൻസ പലപ്പോഴും പെട്ടെന്നാണ് ആരംഭിക്കുന്നത്. പെട്ടെന്ന് ശക്തമായ പനി (ചിലപ്പോൾ 100 ഡിഗ്രിക്ക് മുകളിൽ), ചുമ, തൊണ്ടവേദന, തലവേദന, കടുത്ത ക്ഷീണം എന്നിവയാണ് ലക്ഷണങ്ങൾ. ചിലരിൽ ഛർദ്ദി, വയറിളക്കം എന്നിവയും കാണാറുണ്ട്. അണുക്കൾ ശരീരത്തിൽ പ്രവേശിച്ചാൽ 1 മുതൽ 4 ദിവസത്തിനകം ലക്ഷണങ്ങൾ കണ്ടുതുടങ്ങും.

വ്യാപനം

കോവിഡ് വളരെ വേഗത്തിൽ മറ്റുള്ളവരിലേക്ക് പടരുന്നു. എച്ച്1എൻ1 വായുവിലൂടെയും തുമ്മലിലൂടെയും ചുമയിലൂടെയും പകരുന്ന സാധാരണ ഫ്ലൂ പോലെയാണ് പടരുന്നത്. സീസണലായിട്ടാണ് എച്ച്1എൻ1 പകരുന്നത്.

ചികിത്സ

എച്ച്1എൻ1 പ്രതിരോധിക്കാൻ 'ഓസെൽറ്റാമിവിർ' (Oseltamivir/Tamiflu) പോലുള്ള ആന്റിവൈറൽ മരുന്നുകൾ ആദ്യ ദിവസങ്ങളിൽ തന്നെ ഫലപ്രദമാണ്. കോവിഡിനും പ്രത്യേക ചികിത്സകളും വാക്സിനുകളും ലഭ്യമാണ്.

രോഗലക്ഷണങ്ങൾക്കനുസരിച്ച് ആർ.ടി.പി.സി.ആർ (RT-PCR) അല്ലെങ്കിൽ മറ്റ് പരിശോധനകളിലൂടെ മാത്രമേ ഏതാണ് രോഗമെന്ന് കൃത്യമായി തിരിച്ചറിയാൻ സാധിക്കൂ. ശ്വാസതടസ്സമോ കടുത്ത ബുദ്ധിമുട്ടോ ഉണ്ടായാൽ ഉടൻ വൈദ്യസഹായം തേടുക.

(ലേഖകൻ കോഴിക്കോട് കോർപറേഷൻ ഹെൽത്ത് ഓഫീസർ ആണ്)

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - How to distinguish between H1N1 and COVID
Next Story