ഹിജാമ; പാരമ്പര്യവും ശാസ്ത്രവും സംഗമിക്കുന്ന ചികിത്സ
text_fieldsഹിജാമ അഥവാ 'വെറ്റ് കപ്പിങ്' നൂറ്റാണ്ടുകളുടെ പഴക്കമുള്ളതും ആഗോളതലത്തിൽ ശ്രദ്ധേയവുമായ ഒരു പുരാതന ചികിത്സാ രീതിയാണ്. ഇസ്ലാമിക വൈദ്യശാസ്ത്രത്തിലും (തിബ്ബുന്നബവി), യുനാനി, പരമ്പരാഗത ചൈനീസ് വൈദ്യശാസ്ത്രം തുടങ്ങിയ സമ്പ്രദായങ്ങളിലും ഇതിന് സുപ്രധാന സ്ഥാനമുണ്ട്.
രക്തം ശുദ്ധീകരിക്കുക, വേദന കുറയ്ക്കുക, ശരീരത്തിലെ ദോഷകരമായ ഘടകങ്ങളെ നീക്കം ചെയ്യുക, രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുക എന്നിവയാണ് ഹിജാമാ ചികിത്സയുടെ പ്രധാന ലക്ഷ്യങ്ങൾ. ഹിജാമ ചെയ്യുന്നതിലൂടെ ചർമ്മോപരിതലത്തിൽനിന്ന് കെട്ടിക്കിടക്കുന്നതും മലിനവുമായ രക്തത്തെ പുറന്തള്ളാൻ സഹായിക്കുന്നു.
ഇത് ശരീരത്തിൻ്റെ സ്വാഭാവികമായ ശുദ്ധീകരണ പ്രക്രിയയെ ത്വരിതപ്പെടുത്തുന്നു. കൂടാതെ പുറംവേദന, സന്ധിവാതം, കഴുത്തുവേദന, പേശീവലിവ് എന്നിവയ്ക്ക് ആശ്വാസം നൽകാൻ ഡ്രൈ കപ്പിംഗ് രീതികൾ ഉപയോഗിക്കാറുണ്ട്.
ഹിജാമാ ചികിത്സയുടെ പ്രധാന വകഭേദങ്ങൾ
വെറ്റ് കപ്പിംഗ്
ഇതാണ് പരമ്പരാഗത ഹിജാമാ രീതി. ആദ്യം കപ്പ് വെച്ച് ത്വക്കിൽ സക്ഷൻ നൽകുന്നു. ശേഷം, അണുവിമുക്തമാക്കിയ നേർത്ത ബ്ലേഡ് ഉപയോഗിച്ച് വളരെ ചെറിയ പോറലുകൾ ഉണ്ടാക്കുകയും, വീണ്ടും കപ്പ് വെച്ച് കുറഞ്ഞ അളവിൽ മലിനമായ രക്തം പുറത്തെടുക്കുകയും ചെയ്യുന്നു.
ഡ്രൈ കപ്പിങ്
ഈ രീതിയിൽ കപ്പ് വെച്ച് സക്ഷൻ മാത്രം നൽകുന്നു. രക്തം പുറത്തെടുക്കുന്നില്ല. പേശീവലിവും വേദനയും കുറയ്ക്കുന്നതിനും രക്തചംക്രമണം വർദ്ധിപ്പിക്കുന്നതിനും ഇത് വളരെ ഉപകാര പ്രദമാണ്.
സ്ലൈഡിംഗ് കപ്പിങ്
ചികിത്സിക്കുന്ന ഭാഗത്ത് എണ്ണ പുരട്ടിയ ശേഷം കപ്പ് വെച്ച്, ചർമ്മത്തിലൂടെ നീക്കി മസാജ് പോലുള്ള അനുഭവം നൽകുന്നു. പേശികളെ അയവുള്ളതാക്കുന്നതിനും ലിംഫാറ്റിക് ഡ്രെയിനേജിനും ഇത് സഹായിക്കുന്നു.
ഫയർ കപ്പിങ്
കപ്പിനുള്ളിൽ ഒരു ചെറിയ തീജ്വാല ഉപയോഗിച്ച് ചൂടാക്കി വേഗത്തിൽ ചർമ്മത്തിൽ വെക്കുന്നു. കപ്പിനുള്ളിലെ ചൂടായ വായു തണുക്കുമ്പോൾ ശക്തമായ സക്ഷൻ ഉണ്ടാകുന്നു. പേശികളിലെ ആഴത്തിലുള്ള പിരിമുറുക്കം കുറയ്ക്കുന്നതിന് ഇത് സഹായകമാകും.
ഡോ. അതുല്യ ഉണ്ണികൃഷ്ണൻ ആൾട്ടർനേറ്റീവ് മെഡിസിൻ പ്രാക്ടീഷണർ
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 36830777
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

