എളുപ്പം രൂപമാറ്റം സംഭവിക്കുന്ന കോവിഡിന്റെ പുതിയ വകഭേദം കൂടുതൽ രാജ്യങ്ങളിൽ
text_fieldsകെയ്പ്ടൗൺ: ദക്ഷിണാഫ്രിക്ക, ഇസ്രായേൽ, ഡെൻമാർക്ക്, യു.എസ്, യു.കെ എന്നീ രാജ്യങ്ങളിൽ വളരെ പെട്ടെന്ന് രൂപാന്തരം സംഭവിക്കുന്ന കോവിഡ് വകഭേദം കണ്ടെത്തി. കോവിഡിന്റെ BA.2.86 വകഭേദമാണ് ഈ രാജ്യങ്ങളിൽ കണ്ടെത്തിയത്. XBB.1.5 മായി താരതമ്യപ്പെടുത്തുമ്പോൾ വൈറസിന്റെ ഘടനയിൽ 35 തവണ മ്യൂട്ടേഷനു വിധേയമായ വൈറസാണിത്. 2023ൽ ഏറ്റവും കൂടുതൽ കണ്ടെത്തിയതും ഈ വൈറസാണ്.
ഇക്കഴിഞ്ഞ ജൂലൈ 24ലാണ് വൈറസിന്റെ ആദ്യമായി കണ്ടെത്തിയത്. ആഗസ്റ്റ് 23ന് ഇത്തരത്തിലുള്ള ഒമ്പത് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. സ്വിറ്റ്സർലൻഡിലെ അഴുക്കുവെള്ളത്തിലും വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. കോവിഡ് വകഭേദങ്ങൾക്ക് ഇതുവരെ നൽകിയ മരുന്ന് BA.2.86 നും ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കോവിഡ് വാക്സിനുകൾ സ്വീകരിച്ചവരിലും നേരത്തേ കോവിഡ് വന്നവരിലും ഈ വകഭേദം കടുത്ത ആഘാതമുണ്ടാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

