Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightവിഷ്ണുവിന്റെ ഹൃദയം ഇനി ...

വിഷ്ണുവിന്റെ ഹൃദയം ഇനി ദീക്ഷിതിൽ പ്രവർത്തിക്കും

text_fields
bookmark_border
വിഷ്ണുവിന്റെ ഹൃദയം ഇനി ദീക്ഷിതിൽ പ്രവർത്തിക്കും
cancel

കോ​ഴി​ക്കോ​ട്: ബൈ​ക്ക് അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് മ​സ്തി​ഷ്ക​മ​ര​ണം സം​ഭ​വി​ച്ച ക​ണ്ണൂ​ർ തൃ​ക്ക​ണ്ണാ​പു​രം സ്വ​ദേ​ശി വി​ഷ്ണു​വി​ന്റെ ഹൃ​ദ​യം കാ​സ​ർ​കോ​ട്ടെ 16 കാ​ര​നാ​യ ദീ​ക്ഷി​തി​ൽ വി​ജ​യ​ക​ര​മാ​യി മാ​റ്റി​വെ​ച്ചു. കോ​ഴി​ക്കോ​ട് മെ​ട്രോ​മെ​ഡ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ കാ​ർ​ഡി​യാ​ക് സെ​ന്റ​റി​ലെ ട്രാ​ൻ​സ്​​പ്ലാ​ൻ​റ് സ​ർ​ജ​നാ​യ ഡോ. ​വി. ന​ന്ദ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​മാ​ണ് ശ​സ്ത്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ബം​ഗ​ളൂ​രു​വി​ലു​ണ്ടാ​യ ബൈ​ക്ക​പ​ക​ട​ത്തി​ലാ​ണ് വി​ഷ്ണു​വി​ന് പ​രി​ക്കേ​റ്റ​തും തു​ട​ർ​ന്ന് മ​സ്തി​ഷ്ക​മ​ര​ണം സം​ഭ​വി​ച്ച​തും. വി​ഷ്ണു​വി​ന്റെ ഹൃ​ദ​യം, ക​ര​ൾ, വൃ​ക്ക​ക​ൾ, കോ​ർ​ണി​യ എ​ന്നി​വ​യാ​ണ് ബ​ന്ധു​ക്ക​ളു​ടെ സ​മ്മ​ത​ത്തോ​ടെ ദാ​നം ചെ​യ്ത​ത്.

ഹൃ​ദ​യം ശ​നി​യാ​ഴ്ച പു​ല​ർ​ച്ച 2.45ന് ​മെ​ട്രോ​മെ​ഡ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ര​ണ്ടു​വ​ർ​ഷം മു​മ്പ് ഹൃ​ദ​യ​ത്തി​ന്റെ പ​മ്പി​ങ് 20 ശ​ത​മാ​ന​ത്തി​ലും താ​ഴ്ന്ന നി​ല​യി​ലാ​ണ് ദീ​ക്ഷി​തി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. കാ​ർ​ഡി​യാ​ക് സ​ർ​ജ​ന്മാ​രാ​യ ഡോ. ​റി​യാ​ദ്, ഡോ. ​ജ​ലീ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ. ചു​രു​ങ്ങി​യ കാ​ല​യ​ള​വി​ൽ ഏ​ഴോ​ളം ഹൃ​ദ​യം മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യി ആ​ശു​പ​ത്രി മാ​നേ​ജി​ങ് ഡ​യ​റ​ക​ട​ർ ഡോ. ​പി.​പി. മു​ഹ​മ്മ​ദ് മു​സ്ത​ഫ പ​റ​ഞ്ഞു.

Show Full Article
TAGS:heart transplant Heart transplantation 
News Summary - heart of Vishnu will now beat in Dikshit
Next Story