Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരളത്തിൽനിന്ന് ആരോഗ്യ പ്രവർത്തകരെ നേരിട്ട് റിക്രൂട്ട് ചെയ്യും -വെയിൽസ് ആരോഗ്യമന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: കേരളത്തിൽനിന്ന് ആരോഗ്യ പ്രവർത്തകരെ നേരിട്ട് റിക്രൂട്ട് ചെയ്യുമെന്ന് വെയിൽസ് ആരോഗ്യമന്ത്രി എലുനെഡ് മോർഗൻ. വെയിൽസ് പാർലമെന്റായ സെനഡിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. കേരള ആരോഗ്യമന്ത്രി വീണ ജോർജുമായി താൻ നടത്തിയ ചർച്ചകൾ എലുനെഡ് മോർഗൻ സെനഡിനെ ധരിപ്പിച്ചു. തുടർന്നാണ് ആരോഗ്യ പ്രവർത്തകരെ നേരിട്ട് റിക്രൂട്ട് ചെയ്യാൻ തീരുമാനിച്ചതെന്നും സെനഡിനെ അറിയിച്ചു.
യോഗ്യതയുള്ള, ഉയർന്ന നിലവാരമുള്ള ഉദ്യോഗാർഥികളെ നേരിട്ട് ലഭിക്കാൻ ഇതിലൂടെ വഴിതെളിയും. ആരോഗ്യ പ്രവർത്തകരെ ഏറ്റെടുക്കാൻ പദ്ധതികൾ നിലവിലുണ്ടെങ്കിലും ഇനിയും മുന്നോട്ടുപോകാനുണ്ടെന്നും എലുനെഡ് മോർഗൻ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

