2025 ഓടെ കുഷ്ഠരോഗ നിര്‍മാര്‍ജനം ലക്ഷ്യം -ആരോഗ്യമന്ത്രി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് 2025ഓടെ കുഷ്ഠരോഗ നിര്‍മാര്‍ജനം ലക്ഷ്യമിടുന്നതായി ആരോഗ്യമന്ത്രി വീണജോര്‍ജ്. കുഷ്ഠരോഗ ലക്ഷണങ്ങൾ അവഗണിക്കാതെ സ്വയം പരിശോധനക്കും രോഗനിര്‍ണയത്തിനും ചികിത്സക്കും വിധേയനായാല്‍ ലക്ഷ്യം കൈവരിക്കാന്‍ സാധിക്കും.
ആറുമുതല്‍ 12 മാസത്തെ ചികിത്സകൊണ്ട് കുഷ്ഠരോഗം പൂര്‍ണമായും ഭേദമാക്കാം. അതിനാല്‍ രോഗ ലക്ഷണമുള്ളവര്‍ എത്രയും വേഗം ചികിത്സതേടണം. 2021-22 വര്‍ഷം മാത്രം 302 കുഷ്ഠരോഗികളെയാണ് കണ്ടെത്തി ചികിത്സിച്ചത്.
2020-21 വര്‍ഷത്തില്‍ 311 രോഗികളെ കണ്ടെത്തി. നിലവില്‍ 460 പേർ ചികിത്സയിലുണ്ട്. രണ്ടു ഘട്ടങ്ങളിലായി ആരോഗ്യവകുപ്പ് നടപ്പാക്കിയ ലെപ്രസി കേസ് ഡിറ്റക്ഷന്‍ കാമ്പയിന്‍, സ്പര്‍ശ് ലെപ്രസി അവയര്‍നസ് കാമ്പയിന്‍, സമ്പൂര്‍ണ കുഷ്ഠരോഗ നിര്‍മാര്‍ജന സര്‍വേ എന്നിവ വഴിയാണ് രോഗികളെ കണ്ടെത്തി ചികിത്സ നല്‍കിയതെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

