Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightപ്ര​മേ​ഹ ബാ​ധി​ത​ർ...

പ്ര​മേ​ഹ ബാ​ധി​ത​ർ ഒ​റ്റ​ക്ക​ല്ല; ആ​പ്പു​ണ്ട് കൂ​ട്ടാ​യി

text_fields
bookmark_border
Health Management Advisor
cancel
camera_alt

ഖ​ത്ത​ർ ഡ​യ​ബ​റ്റി​സ് അ​സോ​സി​യേ​ഷ​ൻ പു​റ​ത്തി​റ​ക്കി​യ

ആ​പ്

ദോ​ഹ: പ്ര​മേ​ഹ ബാ​ധി​ത​ർ​ക്ക് ആ​രോ​ഗ്യ നി​യ​​ന്ത്ര​ണ​ത്തി​ന് ഒ​രു ഉ​പ​ദേ​ശ​ക​നെ​പോ​ലെ കൂ​ട്ടാ​വാ​ൻ മൊ​ബൈ​ൽ ആ​പ് അ​വ​ത​രി​പ്പി​ച്ച് ഖ​ത്ത​ർ ഡ​യ​ബ​റ്റി​ക് അ​സോ​സി​യേ​ഷ​ൻ (ക്യൂ.​ഡി.​എ). ഒ​രു ഡോ​ക്ട​റെ​യോ ആ​രോ​ഗ്യ വി​ദ​ഗ്ധ​നെ​​യോ പോ​ലെ പ്ര​മേ​ഹ​ത്തി​ന് ചി​കി​ത്സ തേ​ടു​ന്ന​വ​ർ​ക്ക് എ​ല്ലാ​വി​ധ ഉ​പ​ദേ​ശ​ങ്ങ​ളും ഓ​ർ​മ​പ്പെ​ടു​ത്ത​ലു​ക​ളും വ്യാ​യാ​മ നി​ർ​ദേ​ശ​ങ്ങ​ളും തു​ട​ങ്ങി എ​ല്ലാ വി​വ​ര​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ന്ന മി​ക​ച്ചൊ​രു കൂ​ട്ടു​കാ​ര​നാ​യാ​ണ് ആ​പ്പി​നെ വി​ക​സി​പ്പി​ച്ച​ത്. രോ​ഗി​ക​ൾ​ക്ക്, മാ​ത്ര​മ​ല്ല പ്ര​മേ​ഹ​ത്തെ അ​റി​യാ​നും മു​ൻ​ക​രു​ത​ലെ​ടു​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​വ​ർ​ക്കു​മെ​ല്ലാം ഈ ​ആ​പ്പി​ൽ ഇ​ട​മു​ണ്ട്.

‘ക്യു.​ഡി.​എ’ എ​ന്ന പേ​രി​ൽ ഐ​ഫോ​ണി​ലും ആ​ൻ​ഡ്രോ​യി​ഡ് ഫോ​ണി​ലും ല​ഭ്യ​മാ​യ ആ​പ്പി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പ്ര​മേ​ഹ നി​യ​ന്ത്ര​ണ സേ​വ​ന​ങ്ങ​ളെ​ല്ലാം സ്വ​ന്ത​മാ​ക്കാ​ൻ ക​ഴി​യും. മൊ​ബൈ​ൽ ന​മ്പ​റും, ക്യു.​ഐ.​ഡി​യും പേ​രും ഇ ​മെ​യി​ൽ വി​ലാ​സ​വും സ​ഹി​തം ആ​പ്പി​ൽ​ജോ​യി​ൻ ചെ​യ്യാം.

ടൈ​പ്പ് വ​ൺ, ടൈ​പ്പ് ടൂ ​മു​ത​ൽ പ്രീ ​ഡ​യ​ബ​റ്റി​ക് സ്റ്റേ​ജു​വ​രെ​യു​ള്ള രോ​ഗ വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ന് അ​നു​സ​രി​ച്ച് ഉ​പ​യോ​ക്താ​വി​ന് ആ​വ​ശ്യ​മാ​യ അ​റി​വു​ക​ൾ ല​ഭ്യ​മാ​ക്കും. പ്ര​മേ​ഹ​രോ​ഗി​ക​ൾ​ക്കു​ള്ള പ​രി​ച​ര​ണ​ത്തി​ന്റെ തു​ട​ർ​ച്ച മെ​ച്ച​പ്പെ​ടു​ത്തു​ക​യാ​ണ് ആ​പ്ലി​ക്കേ​ഷ​ന്റെ ല​ക്ഷ്യ​മെ​ന്ന് ഖ​ത്ത​ർ ഡ​യ​ബ​റ്റി​സ് അ​സോ​സി​യേ​ഷ​ൻ ഹെ​ൽ​ത്ത് കെ​യ​ർ മേ​ധാ​വി ഡോ. ​അ​മ​ൽ ആ​ദം പ​റ​ഞ്ഞു.

രോ​ഗി​യു​ടെ അ​വ​സ്ഥ കൃ​ത്യ​മാ​യി കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന് മെ​ഡി​ക്ക​ൽ ടീ​മി​ൽ നി​ന്നു​ള്ള പ​തി​വ് ആ​ശ​യ​വി​നി​മ​യ​വും മാ​ർ​ഗ​നി​ർ​ദേ​ശ​വും അ​നി​വാ​ര്യ​മാ​ണ്. ഈ ​പി​ന്തു​ണ ഉ​റ​പ്പാ​ക്കാ​നും രോ​ഗി​ക​ളു​മാ​യി തു​ട​ർ​ച്ച​യാ​യ ഫോ​ളോ-​അ​പ് നി​ല​നി​ർ​ത്താ​നും പു​തി​യ ആ​പ് ല​ക്ഷ്യ​മി​ടു​ന്നു. സാ​ധാ​ര​ണ ആ​ശ​യ​വി​നി​മ​യ മാ​ർ​ഗ​ങ്ങ​ൾ​ക്ക് പു​റ​മേ ക്യു.​ഡി.​എ പു​റ​ത്തി​റ​ക്കി​യ പു​തി​യ ആ​പ് രോ​ഗി​ക​ളി​ൽ കൂ​ടു​ത​ൽ നി​രീ​ക്ഷ​ണ​വും പി​ന്തു​ണ​യും സാ​ധ്യ​മാ​ക്കു​മെ​ന്നും ഡോ. ​അ​മ​ൽ ആ​ദം വി​ശ​ദീ​ക​രി​ച്ചു.

രോ​ഗി​ക​ൾ​ക്കും സ​മൂ​ഹ​ത്തി​നും സേ​വ​നം ന​ൽ​കു​ന്ന ഗു​ണ​നി​ല​വാ​ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് നൂ​ത​ന​മാ​യ രീ​തി​യി​ൽ രൂ​പ​ക​ൽ​പ​ന ചെ​യ്താ​ണ് ആ​പ് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് ക്യു.​ഡി.​എ എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ ഡോ. ​അ​ബ്ദു​ല്ല അ​ൽ ഹ​മാ​ഖ് പ​റ​ഞ്ഞു. പ്ര​മേ​ഹ​രോ​ഗി​ക​ളെ പ​രി​പാ​ലി​ക്കു​ന്ന​തി​നും അ​വ​രു​ടെ ജീ​വി​ത​നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നു​മു​ള്ള പ്ര​തി​ബ​ദ്ധ​ത​യു​ടെ ച​ട്ട​ക്കൂ​ടി​ലാ​ണ് ആ​പ് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പ്ര​മേ​ഹം വ​രാ​ൻ സാ​ധ്യ​ത​യു​ള്ള​വ​ർ​ക്ക് ശ​രീ​ര​ഭാ​രം നി​യ​ന്ത്രി​ക്കാ​നു​ള്ള പോ​ഷ​കാ​ഹാ​ര പ​ദ്ധ​തി വി​ക​സി​പ്പി​ക്കാ​നും അ​പ​ക​ട​സാ​ധ്യ​ത ഘ​ട​ക​ങ്ങ​ൾ കു​റ​ക്കാ​നും പ്ര​മേ​ഹം ത​ട​യാ​നു​മു​ള്ള വ​ഴി​ക​ൾ ച​ർ​ച്ച ചെ​യ്യാ​നും, ഖ​ത്ത​റി​ന് പു​റ​ത്തു​ള്ള​വ​ർ​ക്കും ആ​പ് മു​ന്നോ​ട്ടു വെ​ക്കു​ന്ന സേ​വ​ന​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​മെ​ന്നും മെ​ഡി​ക്ക​ൽ ടീ​മു​മാ​യി ആ​ശ​യ​വി​നി​മ​യം സാ​ധ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mobile AppHealth Management AdvisorDiabetics Qatar Diabetic Association
News Summary - Health Management Advisor for Diabetics Qatar Diabetic Association Launches Mobile App
Next Story