Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightശസ്ത്രക്രിയകള്‍ക്ക്...

ശസ്ത്രക്രിയകള്‍ക്ക് പുതിയ മാര്‍ഗരേഖയുമായി ആരോഗ്യവകുപ്പ്; വീഴ്ചകൾ ഇല്ലാതാക്കാനാണ് ആരോഗ്യവകുപ്പിന്റെ നീക്കം

text_fields
bookmark_border
Indias health spending: Less than Bhutan, Nepal, Sri Lanka
cancel

തിരുവനന്തപുരം: ശസ്ത്രക്രിയകള്‍ക്ക് പുതിയ മാര്‍ഗരേഖ സംസ്ഥാന ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചു. ശസ്ത്രക്രിയകൾക്കിടെ വീഴ്ചകൾ പതിവായ സാഹചര്യത്തിലാണ് കർശന നിർദേശവുമായി ആരോഗ്യവകുപ്പ് രംഗത്തെത്തിയത്.

പുതിയ മാർഗനിർദേശങ്ങളിവയാണ്:

1-ശസ്ത്രക്രിയ നടത്തേണ്ട ശരീരഭാഗം മുന്‍കൂട്ടി അടയാളപ്പെടുത്തണം

2-രോഗികള്‍ക്ക് ശസ്ത്രക്രിയ വിവരങ്ങള്‍ അടങ്ങിയ റിസ്റ്റ് ബാന്‍ഡ് ധരിപ്പിച്ചിരിക്കണം

3- ഓപ്പറേഷന്‍ തിയേറ്ററില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്

4-ശസ്ത്രക്രിയക്ക് മുമ്പ് വൈറ്റ് ബോര്‍ഡില്‍ ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ പേരും എണ്ണവും രേഖപ്പെടുത്തണം. 5-ശസ്ത്രക്രിയക്ക് ശേഷം ഉപകരണങ്ങളുടെ എണ്ണം പരിശോധിച്ച് ചെക്ക്‌ലിസ്റ്റ് ബന്ധപ്പെട്ട മേധാവിക്ക് കൈമാറണം.

6-ശസ്ത്രക്രിയക്ക് മുമ്പ് ഡോക്ടറും നഴ്‌സും രോഗിയുടെ ഐപി നമ്പര്‍, കേസ് റെക്കോര്‍ഡ് എന്നിവ പൂര്‍ത്തിയാക്കണം.

7-വാര്‍ഡ് ഡോക്ടറും നഴ്‌സ് ഇന്‍ ചാര്‍ജും പ്രീ ഓപ്പറേറ്റീവ് ചെക്ക് ലിസ്റ്റ് പൂരിപ്പിച്ച് ഒപ്പിടണം.

8-തിയേറ്റര്‍ ചുമതലയുള്ള നഴ്‌സിങ്ങ് ഓഫീസര്‍ ഇതു വായിച്ച് വ്യക്തത വരുത്തി ഒപ്പിടണം അതിനുശേഷം മാത്രമേ തീയേറ്ററിനുള്ളിലേക്ക് രോഗിയെ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ.

9-ശസ്ത്രക്രിയക്ക് ശേഷം ഉപകരണങ്ങളുടെ എണ്ണം പരിശോധിച്ചു ചെക്ക് ലിസ്റ്റ് ബന്ധപ്പെട്ട മേധാവിക്ക് കൈമാറണം.

തുടങ്ങിയവയാണ് 23 പേജുള്ള പുതിയ മാർ​ഗരേഖയിലുള്ളത്. ചെറുതും വലുതുമായ എല്ലാത്തരം ശസ്ത്രക്രിയയ്ക്കും ഈ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ചുരുക്കത്തിൽ നിലവിൽ ആരോഗ്യവകുപ്പിനെ തന്നെ പ്രതിക്കൂട്ടിൽ നിർത്തിയ പരാതി ഉയർന്നത് ശസ്ത്രക്രിയക്കിടെ ഉണ്ടായ വീഴ്ചയെ കുറിച്ചാണ്. പുതിയ മാർഗനിർദേശങ്ങൾ പാലിക്കുന്ന പക്ഷം ഇത്തരം പരാതികൾ പൂർണമായും ഇല്ലാതാക്കാമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രതീക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GuidelinessurgeriesHealth department kerala
News Summary - Health Department issues new guidelines for surgeries
Next Story