Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_right'ഹീലിങ്​ ടച്ച്​'ഹെൽപ്​...

'ഹീലിങ്​ ടച്ച്​'ഹെൽപ്​ ഡെസ്​ക്​: നിരവധി പേർക്ക് ആശ്വാസമായി

text_fields
bookmark_border
healing touch
cancel

കോ​ഴി​ക്കോ​ട്: കോ​വി​ഡ്​ ആ​ശ​ങ്ക​യി​ൽ പ​ക​ച്ചു​നി​ൽ​ക്കു​ന്ന​വ​ർ​ക്ക്​ ആ​ശ്വാ​സം പ​ക​രാ​ൻ മാ​ധ്യ​മം തു​ട​ക്ക​മി​ട്ട 'ഹീ​ലി​ങ്​ ട​ച്ച്​' ഹെ​ൽ​പ്​ ഡെ​സ്​​ക്കി​ൽ പി​ന്തു​ണ തേ​ടി​യെ​ത്തു​ന്ന​ത്​ നൂ​റു ക​ണ​ക്കി​ന്​ വി​ളി​ക​ൾ. മേ​യ്​ നാ​ലു മു​ത​ൽ ആ​രം​ഭി​ച്ച ​ ഹെ​ൽ​പ്​ ഡെ​സ്​​ക്കു​മാ​യി​ ​ര​ണ്ടു ദി​വ​സ​ത്തി​ന​കം സം​സ്​​ഥാ​ന​ത്തി​‍െൻറ വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്ന്​ പ്രാ​യ​ഭേ​ദ​മ​ന്യേ നി​ര​വ​ധി​ പേ​രാ​ണ്​ ബ​ന്ധ​പ്പെ​ട്ട​ത്.

ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക അ​ക​റ്റാ​നും മ​നഃ​സം​ഘ​ർ​ഷം കു​റ​ക്കാ​നും പ്ര​മു​ഖ ഡോ​ക്ട​ർ​മാ​രും ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്​​റ്റു​ക​ളും കൗ​ൺ​സി​ല​ർ​മാ​രു​മു​ൾ​ക്കൊ​ള്ളു​ന്ന ഹീ​ലി​ങ് ട​ച്ച് ഹെ​ൽ​പ്​ ഡെ​സ്​​ക് ​സ​ദാ സ​ജ്ജ​മാ​ണ്​. കോ​വി​ഡ്​ ഭീ​തി​യി​ൽ ഉ​ള്ളെ​രി​യു​ന്ന​വ​ർ, ക്വാ​റ​ൻ​റീ​നി​ലും ഐ​സൊ​ലേ​ഷ​നി​ലും ക​ഴി​യു​ന്ന​വ​ർ, രോ​ഗ​ബാ​ധി​ത​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ, രോ​ഗം മാ​റി​യ ശേ​ഷം ശാ​രീ​രി​ക പ്ര​യാ​സ​മു​ള്ള​വ​ർ, മ​റ്റ്​ ആ​കു​ല​ത​ക​ൾ പു​ല​ർ​ത്തു​ന്ന​വ​ർ, കോ​വി​ഡി​ൽ​ പ്രി​യ​പ്പെ​ട്ട​വ​രെ ന​ഷ്​​ട​പ്പെ​ട്ട​വ​ർ എ​ന്നി​വ​ർ​ക്കെ​ല്ലാം​​ ഹെ​ൽ​പ്​ ഡെ​സ്ക്കി​‍െൻറ സൗ​ക​ര്യം ല​ഭി​ക്കും.

പൾമനോളജി, നെഫ്രോളജി, ഗൈനക്കോളജി, ഓർതോപീഡിക്​സ്​, ഓ​ങ്കോളജി, ഒഫ്​​താൽമോളജി, ഇ.എൻ.ടി, പിഡിയാട്രിക്​സ്​, ജനറൽ മെഡിസിൻ തുടങ്ങി വിവിധ ശാഖകളിലെ അതിവിദഗ്​ധരായ ഡോക്​ടർമാരുടെ സേവനം സൗജന്യമാണ്. കോ​വി​ഡ്​ ചി​കി​ത്സ​ക്കു​ള്ള സ​ർ​ക്കാ​ർ-​സ​ർ​ക്കാ​റേ​ത​ര സം​വി​ധാ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച സം​ശ​യ​ങ്ങ​ൾ​ക്കും മ​റു​പ​ടി ല​ഭി​ക്കും. സേ​വ​നം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക്​ രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ ​ൈവ​കീ​ട്ട്​ ആ​റു​വ​രെ​ 0495 2732119, 9645006035 ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam HealthcareHealing touch
News Summary - healing touch help desk; contacted thousands of persons
Next Story