Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Mucormycosis black fungus
cancel
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightകോവിഡ്​ രോഗികളിലെ...

കോവിഡ്​ രോഗികളിലെ ബ്ലാക്ക്​ ഫംഗസ്​​ റിപ്പോർട്ട്​ ചെയ്യാനാവശ്യപ്പെട്ട്​ ഹരിയാന

text_fields
bookmark_border

ഛണ്ഡീഗഢ്​: കോവിഡ്​ രോഗികളിൽ കാണുന്ന ബ്ലാക്ക്​ ഫംഗസ്​ റിപ്പോർട്ട്​ ചെയ്യാനാവശ്യപ്പെട്ട്​ ഹരിയാന സർക്കാർ. ഈ രോഗവുമായിട്ട്​ ബന്ധപ്പെട്ട്​ കേസുകൾ കണ്ടെത്തിയാൽ ഡോക്ടർമാർ ബന്ധപ്പെട്ട ചീഫ് മെഡിക്കൽ ഓഫിസർക്ക് റിപ്പോർട്ട് നൽകണമെന്ന്​ ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജ് പറഞ്ഞു.

ഏതെങ്കിലും സർക്കാർ, സ്വകാര്യ ആശുപത്രിയിൽ രോഗിക്ക് ബ്ലാക്ക്​ ഫംഗസ് ഉണ്ടെന്ന് കണ്ടെത്തിയാൽ അത് ബന്ധപ്പെട്ട ജില്ലയിലെ സി‌.എം‌.ഒയെ അറിയിക്കണം. ഇതുവഴി രോഗം തടയാൻ ഉചിതമായ നടപടി കൈക്കൊള്ളാമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കോവിഡ്​ രോഗികളെ ചികിത്സിക്കുന്ന എല്ലാ ഡോക്ടർമാരുമായും വിഡിയോ കോൺഫറൻസിലൂടെ റോഹ്തക് പി.‌ജി.‌എം‌.എസിലെ മുതിർന്ന ഡോക്ടർമാർ യോഗങ്ങൾ നടത്തുകയും ബ്ലാക്ക്​ ഫംഗസ് ചികിത്സയെക്കുറിച്ച് വിശദീകരിക്കുകയും ചെയ്​തിട്ടുണ്ട്​.

കോ​വി​ഡ്​ വ​ന്ന്​ മാ​റി​യ​വ​രി​ലും മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന​വ​രി​ലു​മാ​ണ്​ പ്ര​ത്യേ​ക ഫം​ഗ​സ്​ രോ​ഗ​ബാ​ധയായ ബ്ലാ​ക്ക്​​ ഫം​ഗ​സ്​ (മ്യൂ​ക്കോ​ർ​മൈ​ക്കോ​സി​സ്) ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. പ്രത്യേകിച്ച് പ്രമേഹ രോഗികളിലാണ്​ ഇത്​ കാണുന്നത്​. ചി​കി​ത്സി​ച്ചി​ല്ലെ​ങ്കി​ൽ ഗു​രു​ത​ര​മാ​​യേ​ക്കാ​വു​ന്ന ഫം​ഗ​സ്​ ബാ​ധയാണിത്​.

ഫം​ഗ​സ്​ ശ്വ​സ​ന​വാ​യു​വി​ലൂ​ടെ ഉ​ള്ളി​ലെ​ത്തി സൈ​ന​സ്​ അ​റ​ക​ൾ, ശ്വാ​സ​കോ​ശം, നെ​ഞ്ചി​‍െൻറ അ​റ​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ വ്യാ​പി​ക്കു​ന്ന​തി​ലൂ​ടെ​യാ​ണ്​ രോ​ഗ​മു​ണ്ടാ​കു​ന്ന​ത്. കോ​വി​ഡ്​ ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി സ്​​റ്റി​റോ​യ്​​ഡ്​ മ​രു​ന്നു​ക​ൾ കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തു​കൊ​ണ്ടാ​ണ്​ രോ​ഗം വ​രു​ന്ന​തെ​ന്നും ചി​ല മെ​ഡി​ക്ക​ൽ വി​ദ​ഗ്​​ധ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

ക​ടു​ത്ത ത​ല​വേ​ദ​ന, കാ​ഴ്​​ച മ​ങ്ങ​ൽ, ക​ണ്ണി​ൽ നീ​ര്, ക​ണ്ണു​ചു​വ​ക്ക​ൽ, ക​ൺ​ത​ട​ത്തി​ൽ ക​റു​പ്പ്, മു​ഖ​ത്ത്​ നീ​ര്, മു​ഖ​ത്ത്​ വേ​ദ​ന, മൂ​ക്കി​‍െൻറ പാ​ല​ത്തി​ന്​ ക​റു​ത്ത നി​റം, മാ​ന​സി​കാ​സ്വാ​സ്​​ഥ്യം എ​ന്നി​വയാണ്​ ഇതി​െൻറ ലക്ഷണങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:black fungus#Covid19
News Summary - Haryana to report black fungus in Kovid patients
Next Story