Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആരോഗ്യത്തിന് ഹാനീകരം: 16 സമ്മിശ്ര മരുന്നുകൾ നിരോധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

text_fields
bookmark_border
രോഗശാന്തിക്ക് ഇവ കാര്യമായി പ്രയോജനപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി
ആരോഗ്യത്തിന് ഹാനീകരം: 16 സമ്മിശ്ര മരുന്നുകൾ നിരോധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം
cancel

ന്യൂഡൽഹി: ആരോഗ്യത്തിന് ഹാനീകരമായേക്കാവുന്ന 16 സമ്മിശ്ര മരുന്നുകൾ (ഫിക്സഡ് ഡോസ് കോമ്പിനേഷൻ) നിരോധിച്ച് കേന്ദ്ര സർക്കാർ. ഈ മരുന്നുകൾ ഒരുമിച്ച് ചേർത്ത് ഉപയോഗിക്കുന്നതിന് ശാസ്ത്രീയമായ തെളിവുകളോ ചികിത്സാപരമായ ന്യായീകരണങ്ങളോ ഇല്ലെന്ന് വ്യക്തമാക്കിയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിജ്ഞാപനത്തിലൂടെ വ്യക്തമാക്കി. രോഗശാന്തിക്ക് ഇവ കാര്യമായി പ്രയോജനപ്പെടുന്നില്ലെന്നും എന്നാൽ പാർശ്വഫലങ്ങൾ വളരെ കൂടുതലാണെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. നിരോധിച്ചതോടെ ഈ മരുന്നുകൾ ഉത്പാദിക്കാനെ വിപണനം നടത്താനോ വിതരണത്തിനോ അനുവാദമുണ്ടായിരിക്കില്ല.

വേദനസംഹാരികൾ, ആന്റിബയോട്ടിക്കുകൾ, പ്രമേഹ മരുന്നുകൾ, ചർമരോഗങ്ങൾക്കുള്ള ക്രീമുകൾ എന്നിവയുൾപ്പെടെയുള്ള പ്രമുഖ മരുന്നുകളാണ് നിരോധിക്കപ്പെട്ടത്. വേദനസംഹാരികളായ അസറ്റൈൽ സാലിസിലിക് ആസിഡ്-എത്തോഹെപ്റ്റസിൻ, പാരസെറ്റമോൾ അടങ്ങിയ വിവിധ സമ്മിശ്രങ്ങൾ (പാരസെറ്റമോൾ-ലിഗ്നോകെയ്ൻ), പ്രമേഹത്തിനുള്ള ഗ്ലിക്ലാസൈഡ്-ക്രോമിയം പിക്കോലിനേറ്റ് എന്നിവ നിരോധിച്ചവയിൽ പെടുന്നു.

കൂടാതെ അമോക്സിസിലിൻ, സെഫുറോക്സിം എന്നിവയോടൊപ്പം സെറാറ്റിയോപെപ്റ്റിഡേസ് ചേർത്തുള്ള ആന്റിബയോട്ടിക് കോമ്പിനേഷനുകളും നിരോധിച്ചിട്ടുണ്ട്. കറ്റാർവാഴ (Aloe Vera) സത്തിനോടൊപ്പം വിറ്റാമിൻ ഇ, ജോജോബ ഓയിൽ, ടീ ട്രീ ഓയിൽ, ഗോതമ്പ് മുള ഓയിൽ (Wheat Germ Oil) എന്നിവ ചേർത്തുള്ള വിവിധ ചർമസംരക്ഷണ ക്രീമുകളും ലോഷനുകളും പുതിയ നിരോധന ഉത്തരവിന്റെ പരിധിയിൽ വരുന്നുണ്ട്.

സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം ഡ്രഗ്സ് ടെക്നിക്കൽ അഡ്വൈസറി ബോർഡ് രൂപീകരിച്ച വിദഗ്ധ സമിതി നടത്തിയ വിശദമായ പരിശോധനകൾക്ക് ശേഷമാണ് ഈ മരുന്നുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്. ഇവയിൽ പലതും ശാസ്ത്രീയമായി തെളിയിക്കപ്പെടാത്തതാണെന്ന് സമിതി കണ്ടെത്തി. ഈ മരുന്നുകളുടെ സുരക്ഷിതത്വം തെളിയിക്കാൻ മതിയായ രേഖകൾ സമർപ്പിക്കാനും അവർക്ക് സാധിച്ചില്ല. പൊതുജനാരോഗ്യം മുൻനിർത്തി ഈ ഫോർമുലേഷനുകൾ പൂർണമായും നിരോധിക്കണമെന്ന ഉപസമിതിയുടെ ശിപാർശ അംഗീകരിച്ചാണ് മന്ത്രാലയത്തിന്റെ നടപടി.

"ഈ 16 മരുന്ന് കൂട്ടുകളുടെ ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ താരതമ്യം ചെയ്യുമ്പോൾ, ഇവയ്ക്ക് യാതൊരുവിധ ചികിത്സാപരമായ ഗുണങ്ങളുമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ഇവയുടെ ഉത്പാദനവും വിതരണവും രാജ്യത്തുടനീളം ഉടനടി പ്രാബല്യത്തോടെ നിരോധിക്കുന്നു," എന്ന് മന്ത്രാലയം ഉത്തരവിൽ വ്യക്തമാക്കി. കഴിഞ്ഞ 12 മാസത്തിനിടെ അമ്പതിലധികം കോമ്പിനേഷൻ മരുന്നുകൾ ആരോഗ്യ മന്ത്രാലയം നിരോധിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് 29 വിറ്റാമിൻ-മിനറൽ സപ്ലിമെന്റുകൾക്ക് കേന്ദ്രം നിരോധനം ഏർപ്പെടുത്തിയത്.

എന്താണ് ഫിക്സഡ് ഡോസ് കോമ്പിനേഷൻ?

രണ്ടോ അതിലധികമോ മരുന്നുകൾ കൃത്യമായ അനുപാതത്തിൽ ചേർത്തുവെച്ച് ഒരൊറ്റ ഗുളികയോ സിറപ്പോ ആയി വിപണിയിലെത്തിക്കുന്നവയാണ് ഫിക്സഡ് ഡോസ് കോമ്പിനേഷൻ (എഫ്.ഡി.സി) മരുന്നുകൾ അഥവാ സമ്മിശ്ര മരുന്നുകൾ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Harmful to health: Union Health Ministry bans 16 compound medicines
Next Story