Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ് മരണ ധനസഹായം ലഭിക്കുന്ന അടുത്ത ബന്ധുക്കൾ ഇവർ

text_fields
bookmark_border
കോവിഡ് മരണ ധനസഹായം ലഭിക്കുന്ന അടുത്ത ബന്ധുക്കൾ ഇവർ
cancel

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ അടുത്ത ബന്ധുവിന് 50,000 രൂപ അനുവദിച്ച സാഹചര്യത്തിൽ പണം കൈപ്പറ്റേണ്ട അടുത്ത ബന്ധു ആരെന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. മരിച്ചത് ഭാര്യയാണെങ്കിൽ ഭർത്താവിനും ഭർത്താവാണെങ്കിൽ ഭാര്യക്കും ധനസഹായം അനുവദിക്കും.

മാതാപിതാക്കൾ കോവിഡ് ബാധിച്ച് മരിച്ചാൽ മക്കൾക്ക് തുല്യമായി ധനസഹായം വീതിച്ച് നൽകും. മരിച്ചയാൾ വിവാഹിത​നല്ലെങ്കിൽ മാതാപിതാക്കൾക്ക് തുല്യമായി വീതിച്ച് നൽകണം​.

മരിച്ചയാളുടെ ഭാര്യയും മക്കളും ഭർത്താവും മാതാപിതാക്കളും ജീവിച്ചിരിപ്പില്ലെങ്കിൽ മരിച്ച വ്യക്തിയെ ആശ്രയിച്ച് കഴിഞ്ഞിരുന്ന സഹോദരങ്ങൾക്ക് ധനസഹായം തുല്യമായി വീതിച്ച് നൽകും.

കോവിഡ് മൂലം മരിച്ച വ്യക്തിയുടെ കുടുംബത്തിൽ ഭാര്യ/ ഭർത്താവ്/ മക്കൾ എന്നിവർക്കൊപ്പം ആശ്രിതരായ മാതാപിതാക്കൾകൂടി ഉണ്ടെങ്കിൽ അവർക്കും ആനുപാതികമായി ധനസഹായം അനുവദിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - govt order on Covid death grant determining the relative
Next Story