ഹോമിയോപ്പതി വകുപ്പിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം
text_fieldsതിരുവനന്തപുരം : സംസ്ഥാന ഹോമിയോപ്പതി വകുപ്പിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഷീ ക്യാമ്പയിന്‍ ഫോര്‍ വിമന്‍ പദ്ധതിയുടെ തിരുവനന്തപുരം ജില്ലാതല പ്രവര്‍ത്തനോദ്ഘാടനവും ഡിജിറ്റല്‍ ഹോമിയോപ്പതി ആശുപത്രിയുടെ പ്രഖ്യാപനവും മന്ത്രി ജി. ആര്‍ അനില്‍ നിര്‍വഹിച്ചു. ഷീ കാമ്പയിന്‍ പോലുള്ള പദ്ധതികള്‍ ഹോമിയോപ്പതി ചികിത്സയുടെ പ്രാധാന്യം കൂടുതല്‍ ജനങ്ങളില്‍ എത്തിക്കാന്‍ സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു.
മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്നതോടൊപ്പം ചികിത്സാ രീതികള്‍ കൂടുതല്‍ ജനകീയമാക്കുന്നതിനും ആരോഗ്യപ്രവര്‍ത്തകര്‍ ശ്രദ്ധിക്കണം.അതുവഴിയാണ് ജനങ്ങളില്‍ ചികിത്സകളുടെ സ്വീകാര്യത വർധിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കേരളസര്‍ക്കാര്‍ ആയുഷ് ഹോമിയോപ്പതി വകുപ്പ് സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളാണ് സംസ്ഥാനമൊട്ടാകെ നടത്താന്‍ തീരുമാനിച്ചു. വനിതകള്‍ക്കായുള്ള ബോധവല്‍ക്കരണ ക്ലാസ് ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. അഗസ്റ്റിന്‍ എ. ജെയും വനിതകള്‍ക്കായുള്ള ഹെല്‍ത്ത് കാമ്പയിന്‍ അരുവിക്കര ജി.എച്ച്. ഡി മെഡിക്കല്‍ ഓഫീസര്‍ ഡോ. അജിത്ത് വി.എസും നടത്തി.
സംസ്ഥാന അഡ്മിനായ ഡോ. അനില്‍ എസ്.കെ വകുപ്പിന്റെ ആയുഷ് ഹോമിയോപ്പതി ഇന്‍ഫര്‍മേഷന്‍ മാനേജ്മന്റ് സിസ്റ്റം സോഫ്റ്റ്വെയര്‍ എ.എച്ച്.ഐ.എം.എസിനെക്കുറിച്ച് വിശദീകരിച്ചു. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അതിജീവനം ഹാളില്‍ വെച്ച് നടന്ന പരിപാടിയില്‍ നെടുമങ്ങാട് ബ്ലോക്ക് പ്രസിഡന്റ് വി. അമ്പിളി അധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരും സന്നിഹിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

