ഒരു രക്ഷയുമില്ല! ഗ്ലാസ് ബോട്ടിലുകളിൽ പ്ലാസ്റ്റിക് ബോട്ടിലുകളേക്കാൾ കൂടുതൽ മൈക്രോ പ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ടെന്ന് പഠനം
text_fieldsപ്ലാസ്റ്റിക് ബോട്ടിലുകളിൽ വെള്ളം കുടിക്കുന്നത് ഒഴിവാക്കി ഗ്ലാസ്, സ്റ്റിൽ ബോട്ടിലുകളും വാങ്ങുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഗ്ലാസ് ബോട്ടിലുകളിൽ പ്ലാസ്റ്റിക് ബോട്ടിലുകളേക്കാൾ കൂടുതൽ മൈക്രോ പ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ട് എന്നാണ് പുതിയ പഠനം പറയുന്നത്.
ഫ്രാൻസിലെ ഭഷ്യ സുരക്ഷാ ഏജൻസിയായ എ.എൻ.എസ്.ഇ.എസ് നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരം. ഗ്ലാസ് കുപ്പികളിൽ വിൽക്കുന്ന പാനീയങ്ങൾ, വെള്ളം, സോഡ, ബിയർ, വൈൻ എന്നിവയിൽ പ്ലാസ് കുപ്പികളിലോ ക്യാനുകളിലോ ഉള്ളതിനേക്കാൾ കൂടുതൽ മൈക്രോ പ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ടെന്നാണ് പഠനത്തിൽ പറയുന്നത്. ജേണൽ ഓഫ് ഫുഡ് കംപോസിഷ്യൻ ആൻഡ് അനാലിസിസിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് ബോട്ടിലുകളെ അപേക്ഷിച്ച് ഗ്ലാസ് ബോട്ടിലുകൾ കൂടുതൽ സുരക്ഷിതമാണെന്നായിരുന്നു ഗവേഷകർ കരുതിയിരുന്നത്. എന്നാൽ പഠനം നടത്തിയപ്പോൾ ഒരിക്കലും ചിന്തിക്കാത്ത ഫലമാണ് ലഭിച്ചതെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ പിഎച്ച്.ഡി വിദ്യാർഥി ഇസലീൻ ചായിബ് പറയുന്നു.
കുപ്പികളുടെ അടപ്പാണ് ഇതിനു കാരണമെനാണ് കരുതുന്നത്. ഭൂരിഭാഗം കുപ്പികളുടെയും അടപ്പ് കളർ നിറത്തിലുള്ള പ്ലാസ്റ്റിക് ആയിരിക്കും. ഒരു ലിറ്റർ ഗ്ലാസ് ബോട്ടിലിൽ 100 മൈക്രോപ്ലാസ്റ്റിക് കണികകൾ അടങ്ങിയിട്ടുണ്ട്. ഇത് പ്ലാസ്റ്റിക് കുപ്പികളെ അപേക്ഷിച്ച് 50 മടങ്ങ് കൂടുതലാണ്.
സോഫ്റ്റ് ഡ്രിങ്കുകളിലും ബിയറിലും മൈക്രോപ്ലാസ്റ്റിക് കൂടുതലായി കാണപ്പെടുന്നു.
സോഫ്റ്റ് ഡ്രിങ്കുകൾ, നാരങ്ങാവെള്ളം, ബിയർ തുടങ്ങിയ പാനീയങ്ങളിൽ ഗണ്യമായി ഉയർന്ന മൈക്രോപ്ലാസ്റ്റിക് അളവ് ഉണ്ടായിരുന്നു, ലിറ്ററിൽ 30 മുതൽ 60 വരെ കണികകൾ. ഈ പാനീയങ്ങൾ സാധാരണയായി പെയിന്റ് ചെയ്ത മൂടികൾ ഉപയോഗിച്ച് അടച്ചിരിക്കും. ഇതാകാം മലിനീകരണത്തിന് കാരണമെന്ന് കരുതുന്നത്. നിലവിൽ ഭക്ഷണത്തിലോ പാനീയത്തിലോ ഉള്ള മൈക്രോപ്ലാസ്റ്റിക്കുകളുടെ അളവ് ആരോഗ്യത്തിന് എത്രത്തോളം അപകടകരമാണ് എന്ന് നിർവചിക്കുന്നതിന് ഒരു മാനദണ്ഡവുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

