സംസ്ഥാനത്ത് 25 പേർക്ക് കൂടി ഒമിക്രോൺ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് 25 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മലപ്പുറം ജില്ലയിൽ നിന്നുള്ള 19 പേർക്കും ആലപ്പുഴ, തൃശൂർ ജില്ലകളിലെ മൂന്ന് പേർക്ക് വീതവുമാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.
അതിൽ 23 പേരും ലോ റിസ്ക് രാജ്യങ്ങളിൽ നിന്നും എത്തിയവരാണ്. രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് ഒമിക്രോൺ ബാധിച്ചത്. മലപ്പുറം ജില്ലയിയിലുള്ള 42 വയസുകാരിക്കും തൃശൂർ ജില്ലയിലുള്ള 10 വയസുകാരിക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
മലപ്പുറത്ത് 14 പേർ യു.എ.ഇയിൽ നിന്നും നാലുപേർ ഖത്തറിൽ നിന്നും എത്തിയതാണ്. ആലപ്പുഴയിൽ രണ്ടുപേർ യു.എ.ഇയിൽ നിന്നും ഒരാൾ സൗദി അറേബ്യയിൽ നിന്നും തൃശൂരിൽ ഒരാൾ ഖത്തറിൽ നിന്നും ഒരാൾ യു.എസ്.എയിൽ നിന്നും വന്നതാണ്.
ഇതോടെ സംസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 305 ആയി. ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നും 209 പേരും ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നും ആകെ 64 പേരും എത്തിയിട്ടുണ്ട്. സമ്പര്‍ക്കത്തിലൂടെ 32 പേർക്ക് രോഗം ബാധിച്ചു.

