Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightസംസ്​ഥാനത്ത്​ നാലു​...

സംസ്​ഥാനത്ത്​ നാലു​ പേര്‍ക്ക് കൂടി ഒമിക്രോണ്‍; ആകെ ബാധിതർ 15 ആയി

text_fields
bookmark_border
സംസ്​ഥാനത്ത്​ നാലു​ പേര്‍ക്ക് കൂടി ഒമിക്രോണ്‍; ആകെ ബാധിതർ 15 ആയി
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് നാലുപേര്‍ക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. നാലുപേരും തിരുവനന്തപുരം ജില്ലക്കാരാണ്​. ഇതോടെ, സംസ്ഥാനത്ത്​ ആകെ ഒമിക്രോണ്‍ ബാധിതർ 15 ആയി.

കഴിഞ്ഞ ദിവസം ഒമിക്രോണ്‍ സ്ഥിരീകരിച്ച 17 കാരനോടൊപ്പം യു.കെയില്‍ നിന്നെത്തിയ മാതാവ് (41), പ്രാഥമിക സമ്പര്‍ക്ക പട്ടികയി​െല അമ്മൂമ്മ (67), യു.കെയില്‍ നി​െന്നത്തിയ യുവതി (27), നൈജീരിയയില്‍ നി​െന്നത്തിയ യുവാവ് (32) എന്നിവര്‍ക്കാണ് പുതുതായി വൈറസ്​ ബാധ സ്ഥിരീകരിച്ചത്. യുവതി വിമാനത്തിലെ സമ്പര്‍ക്കപ്പട്ടികയിലുള്ളയാളാണ്.

ഇവര്‍ ഡിസംബര്‍ 12നാണ് തിരുവനന്തപുരത്തെത്തിയത്. ക്വാറ​ൻറീനിലായ ഇവരെ 16ന് പരിശോധിച്ചപ്പോഴാണ് കോവിഡ് പോസിറ്റിവായത്. യുവാവ്​ ഡിസംബര്‍ 17നാണ്​ നൈജീരിയയില്‍നിന്നെത്തിയത്​. വിമാനത്താവളത്തിലെ പരിശോധനയില്‍ കോവിഡ് സ്​ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രത്യേക വാര്‍ഡില്‍ പ്രവേശിപ്പിച്ചു.

രാജീവ് ഗാന്ധി സെൻറര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ അയച്ച സാമ്പിളുകളുടെ പരിശോധന ഫലത്തിലാണ് ഇവര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Omicron
News Summary - Four More Omicron Cases Detected In Kerala
Next Story