ബ്ലാക്ക് ഫംഗസ്: എറണാകുളം, കോട്ടയം ആശുപത്രികളിൽ നാലുമരണം
text_fieldsകൊച്ചി: മ്യൂേകോർമൈക്കോസിസ് (ബ്ലാക്ക് ഫംഗസ്) രോഗബാധിതരായി എറണാകുളം, കോട്ടയം ജില്ലകളിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ടായിരുന്ന നാലുപേർ മരിച്ചു. ആലുവ സ്വദേശിനി കച്ചംകുഴി വീട്ടിൽ ജുമൈലത്ത് ഇബ്രാഹീം (50), എച്ച്.എം.ടി കോളനി ഉല്ലാസ് ഭവനിൽ ചന്തു (77) എന്നിവരാണ് മരിച്ച എറണാകുളം സ്വദേശികൾ. മറ്റ് രണ്ടുപേർ പത്തനംതിട്ട സ്വദേശികളാണ്.
ഇവർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒരാൾ എറണാകുളത്തും മറ്റൊരാൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ് മരിച്ചത്.
ആറ് മ്യൂേകോർമൈക്കോസിസ് കേസാണ് എറണാകുളം ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. നോർത്ത് പറവൂർ സ്വദേശി (58) കോട്ടയം മെഡിക്കൽ കോളജിലും മൂക്കന്നൂർ സ്വദേശി (45) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

