Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightഫോ​ബ്സ് അം​ഗീ​കാ​രം...

ഫോ​ബ്സ് അം​ഗീ​കാ​രം ഏ​റ്റു​വാ​ങ്ങി വി.​പി. മി​യാ​ൻ​ദാ​ദ്

text_fields
bookmark_border
forbes-award
cancel
camera_alt

ഫോ​ബ്സ് മി​ഡി​ലീ​സ്റ്റ് പു​ര​സ്കാ​ര​വു​മാ​യി ന​സീം ഹെ​ൽ​ത്കെ​യ​ർ

മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ വി.​പി. മു​ഹ​മ്മ​ദ് മി​യാ​ൻ​ദാ​ദ്

ദോ​ഹ: മി​ഡി​ലീ​സ്റ്റി​ലെ ശ​ക്ത​രാ​യ 100​ ഹെ​ൽ​ത്ത് കെ​യ​ർ ലീ​ഡ​ർ​മാ​രി​ൽ ഒ​രാ​ളാ​യി ഫോ​ബ്സ് മി​ഡി​ലീ​സ്റ്റ് തെ​ര​ഞ്ഞെ​ടു​ത്ത ന​സീം ഹെ​ൽ​ത്കെ​യ​ർ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റും 33 ഹോ​ൾ​ഡി​ങ്സ് സി.​എം.​ഡി​യു​മാ​യി വി.​പി. മു​ഹ​മ്മ​ദ് മി​യാ​ൻ​ദാ​ദ് പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി. ക​ഴി​ഞ്ഞ ദി​വ​സം, അ​ബൂ​ദ​ബി​യി​ൽ ന​ട​ന്ന ഫോ​ബ്സ് മി​ഡി​ലീ​സ്റ്റ് ഹെ​ൽ​ത്കെ​യ​ർ സ​മ്മി​റ്റ് 2023ലാ​യി​രു​ന്നു ഖ​ത്ത​റി​ലെ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ മു​ൻ​നി​ര ആ​തു​രാ​ല​യ​മാ​യ ന​സീം ​ഹെ​ൽ​ത്കെ​യ​റി​ന്റെ മേ​ധാ​വി അം​ഗീ​കാ​രം ഏ​റ്റു​വാ​ങ്ങി​യ​ത്.

ഖ​ത്ത​റി​ലെ ആ​രോ​ഗ്യ​പ​രി​ര​ക്ഷാ മേ​ഖ​ല​യി​ൽ ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലെ ചി​കി​ത്സാ​സം​വി​ധാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കി ശ്ര​ദ്ധേ​യ നാ​യ​ക​ത്വം വ​ഹി​ച്ച​തി​ന്റെ അം​ഗീ​കാ​ര​മാ​യാ​ണ് 100 ആ​രോ​ഗ്യ നാ​യ​ക​രി​ൽ ഒ​രാ​ളാ​യി ഇ​ദ്ദേ​ഹ​വും ഇ​ടം​നേ​ടി​യ​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ പ്ര​ഖ്യാ​പി​ച്ച പ​ട്ടി​ക​യി​ൽ ഖ​ത്ത​റി​ൽ​നി​ന്ന് നാ​ലു പേ​ർ മാ​ത്ര​മാ​ണ് ഫോ​ബ്സ് പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച​ത്.

ഏ​റ്റ​വും അ​ത്യാ​ധു​നി​ക ചി​കി​ത്സാ​സം​വി​ധാ​ന​ങ്ങ​ളും മി​ക​ച്ച ആ​രോ​ഗ്യ വി​ദ​ഗ്ധ​രും ഉ​ൾ​പ്പെ​ടെ മേ​ഖ​ല​യി​ലെ​ത​ന്നെ മു​ൻ​നി​ര ആ​ശു​പ​ത്രി ശൃം​ഖ​ല​യാ​യി ന​സീ​മി​നെ വ​ള​ർ​ത്താ​ൻ മി​യാ​ൻ​ദാ​ദി​ന്റെ ​നാ​യ​ക​ത്വ​ത്തി​ന് ക​ഴി​ഞ്ഞു. മി​ഡി​ലീ​സ്റ്റി​ലെ ഏ​റ്റ​വും പ്ര​ഗ​ല്ഭ​രാ​യ ആ​രോ​ഗ്യ നാ​യ​ക​ർ​ക്കൊ​പ്പം ഇ​ടം​പി​ടി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് അ​ഭി​മാ​ന​ക​ര​മാ​ണെ​ന്ന് പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി മി​യാ​ൻ​ദാ​ദ് പ​റ​ഞ്ഞു. കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ന്റെ​കൂ​ടി അം​ഗീ​കാ​ര​മാ​ണ് ഇ​തെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar News
News Summary - Forbes award received by VP Miandad
Next Story