അരിവാൾ രോഗികൾക്ക് ചികിത്സ വേണ്ടേ?
text_fieldsകൽപറ്റ: ഒന്നര വർഷം മുമ്പ് തറക്കല്ലിട്ട അരിവാൾ രോഗികൾക്കായുള്ള ഹീമോഗ്ലോബിനോപ്പതി ആശുപത്രിയുടെ നിർമാണം ഇനിയും തുടങ്ങിയില്ല. മാനന്തവാടി വരയാലിലാണ് അരിവാള്‍ കോശരോഗികള്ക്കായി ഹീമോ ഗ്ലോബിനോപ്പതി ആശുപത്രിയും ഗവേഷണകേന്ദ്രവും നിർമിക്കാൻ തറക്കല്ലിട്ടത്. 2022 ഫെബ്രുവരി 14നായിരുന്ന കേന്ദ്രത്തിന്റെ ശിലാസ്ഥാപനം. സ്ഥലം നിലവില്‍ കാടുപിടിച്ചുകിടക്കുകയാണ്. ശിലാഫലകവും കാണാനില്ല. കേന്ദ്രത്തിന്റെ നിര്‍മാണം അടിയന്തരമായി നടത്തണമെന്ന് ആവശ്യപ്പെട്ട് അരിവാള്‍കോശ രോഗി അസോസിഷന് മാര്‍ച്ച് 12ന് സമരം സംഘടിപ്പിച്ചിരുന്നെങ്കിലും ഫലം ഉണ്ടായില്ല.
ഫണ്ടില്ലെന്നുപറഞ്ഞാണ് പ്രവൃത്തി നടത്താത്തത്. ആശുപത്രി പ്രവര്‍ത്തനസജ്ജമാകുന്നതുവരെ മാനന്തവാടി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സിക്കിള്‍ സെല്‍ സ്പെഷ്യല്‍ യൂനിറ്റ് ആരംഭിക്കണമെന്ന രോഗികളുടെ ആവശ്യത്തിലും ബന്ധപ്പെട്ടവര്‍ മൗനം പാലിക്കുകയാണ്. ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അരിവാള്‍ കോശരോഗികള്ക്കായി സ്ത്രീ, പുരുഷ വാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വാര്‍ഡുകള്‍ ആശുപത്രി കെട്ടിടത്തിന്റെ മുകള്നിലയിലാണെന്നതിനാൽ രോഗികള്‍ക്ക് ഇത് പ്രയാസമാണ്. ഡോക്ടറുടെ സേവനം നല്ലനിലയില്‍ രോഗികള്‍ക്ക് ലഭിക്കുന്നുണ്ടെങ്കിലും ചികിത്സസൗകര്യങ്ങള്‍ കുറവാണ്.
രക്തം മാറ്റേണ്ട സാഹചര്യമുണ്ടായാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകണം. ആശുപത്രി വളപ്പിലെ പുതിയ കെട്ടിടത്തില്‍ താഴത്തെ നിലയില്‍ ആവശ്യമായ സൗകര്യങ്ങളോടെ വാര്‍ഡ് സജ്ജീകരിക്കണമെന്ന ആവശ്യത്തിനും അനുകൂല പ്രതികരണമുണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

