അഞ്ച് സെക്കൻഡ് നിയമം; തറയിൽ വീണ ഭക്ഷണം കഴിക്കുന്നത് സുരക്ഷിതമാണോ?
text_fieldsനിങ്ങളുടെ കൈയിൽ അവസാനത്തെ പിസ്സ കഷണം പിടിച്ചിരിക്കുകയാണെന്ന് സങ്കൽപ്പിക്കുക, നിങ്ങൾ ആ സ്വാദിഷ്ടമായ ചീസി ട്രീറ്റ് കഴിക്കാൻ തുടങ്ങുമ്പോൾ അത് നിങ്ങളുടെ കൈയിൽ നിന്ന് വഴുതി തറയിൽ വീഴുന്നു. നിങ്ങൾ എന്തു ചെയ്യും? അത് കഴിക്കുമോ അതോ വലിച്ചെറിയുമോ? നിങ്ങൾക്ക് അഞ്ച് സെക്കൻഡ് നിയമം തിരഞ്ഞെടുക്കാം. എന്താണ് അഞ്ച് സെക്കൻഡ് നിയമം?
അഞ്ചു സെക്കൻഡ് നിയമം പലപ്പോഴും തമാശയായി പറയുന്ന ഒരു നിയമമാണ്. ഭക്ഷണം നിലത്ത് വീണാൽ, അഞ്ച് സെക്കൻഡിനുള്ളിൽ അത് എടുക്കുകയാണെങ്കിൽ അതിൽ അഴുക്കുകളോ രോഗാണുക്കളോ പറ്റിപ്പിടിക്കില്ല എന്നതാണ് ഈ നിയമം. ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതല്ല. വാസ്തവത്തിൽ, ഒരു ഭക്ഷണം നിലത്ത് വീഴുമ്പോൾ, അഴുക്കും രോഗാണുക്കളും അതിൽ ഉടൻതന്നെ പറ്റിപ്പിടിക്കും. അഞ്ചു സെക്കൻഡിനുള്ളിൽ എടുത്താലും ഒരു നിമിഷം കൊണ്ട് പോലും അണുക്കൾ ഭക്ഷണത്തിലേക്ക് പകരുന്നു. ശാസ്ത്രജ്ഞർ നടത്തിയ പഠനങ്ങളിൽ ഈ നിയമം ശരിയല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഭക്ഷണത്തിന്റെ സ്വഭാവം, നിലത്തിന്റെ ഉപരിതലം, നിലത്ത് പറ്റിപ്പിടിച്ച അണുക്കളുടെ അളവ് എന്നിവയെല്ലാം എത്ര വേഗത്തിൽ രോഗാണുക്കൾ പടരുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. മിക്കവാറും എല്ലാ സാഹചര്യങ്ങളിലും, അണുക്കൾക്ക് ഭക്ഷണത്തിലേക്ക് പകരാൻ ഒരു സെക്കൻഡ് പോലും ആവശ്യമില്ല. ഭക്ഷണം എത്ര വേഗത്തിൽ ബാക്ടീരിയകളെ ആഗിരണം ചെയ്യുമെന്നതിൽ ഈർപ്പം വലിയ പങ്കുവഹിക്കുന്നു.
ഒരു പ്രതലത്തിൽ സ്പർശിക്കുന്ന ഭക്ഷണം സെക്കൻഡ് നേരത്തിനുള്ളിൽ തന്നെ നിശ്ചിത ബാക്ടീരിയകളെ ആഗിരണം ചെയ്യുന്നു. അവ കഴിക്കുന്നത് വയറിളക്കത്തിനും ഭക്ഷ്യവിഷബാധക്കും കാരണമാകാം. മാത്രവുമല്ല ഉപരിതലത്തിൽ ഏത് തരം ബാക്ടീരിയയാണ് ഉള്ളതെന്ന് അറിയാൻ ഒരു മാർഗവുമില്ല. നിലം വൃത്തിയുള്ളതാണെങ്കിൽ പോലും എത്ര പേർ ആ സ്ഥലത്ത് നിന്ന് നടന്നുപോയി എന്ന് പറയാൻ കഴിയില്ല. അതുകൊണ്ട്, ഒരു ഭക്ഷണം നിലത്ത് വീണാൽ അത് കഴിക്കാൻ സുരക്ഷിതമല്ല. ആരോഗ്യപരമായ കാര്യങ്ങളിൽ ഈ നിയമം പാലിക്കുന്നത് നല്ലതല്ല. രോഗാണുവും ബാക്ടീരിയയും എല്ലാവർക്കും ദോഷം വരുത്തണമെന്നില്ല. പക്ഷേ ചിലർക്ക് വലിയ ഭീഷണി ഉയർത്താം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

