Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുട്ടികളുടെ മരുന്നിന് പകരം വിറ്റത് മൃഗങ്ങളുടെ സപ്ലിമെന്റ് ; ഗുജറാത്തിൽ മെഡിക്കൽ സ്റ്റോർ ഉടമയെ അറസ്റ്റ് ചെയ്തു

text_fields
bookmark_border
കുട്ടികളുടെ മരുന്നിന് പകരം വിറ്റത് മൃഗങ്ങളുടെ സപ്ലിമെന്റ് ; ഗുജറാത്തിൽ മെഡിക്കൽ സ്റ്റോർ ഉടമയെ അറസ്റ്റ് ചെയ്തു
cancel

സൂറത്ത് : കുട്ടികൾക്കുള്ള ലിവർ ടോണിക്കെന്ന പേരിൽ മൃഗങ്ങൾക്കുള്ള സപ്ലിമെന്റ് വിൽപന നടത്തിയ മെഡിക്കൽ സ്റ്റോർ ഉടമക്കെതിരെ കേസെടുത്തു. ഗുജറാത്തിലെ സൂറത്തിൽ ശാന്തിനാഥ് മെഡിക്കൽ സ്റ്റോർ ഉടമ മുഹമ്മദ് സാജിദ് ഇബ്രാഹിം മുല്ലയെയാണ് (51) പൊലീസ് അറസ്റ്റ് ചെയ്തത്. മൃഗങ്ങൾക്കുള്ള ദ്രാവക രൂപത്തിലുള്ള സപ്ലിമെന്റ് ചെറിയ കുപ്പികളിലാക്കി കുട്ടികൾക്കുള്ള മരുന്നിന്റെ ലേബൽ പതിച്ച് വിൽപന നടത്തുകയായിരുന്നു ഇയാൾ.

ഒരു ലിറ്ററിന്റെയും അഞ്ച് ലിറ്ററിന്റെയും കാനുകളിൽ ലഭിക്കുന്ന ഇത്തരം സപ്ലിമെന്റ് 60 മില്ലി, 100 മില്ലി കുപ്പികളിലാക്കി നിറച്ചശേഷം ‘Himalaya Liv.52 Drops’ എന്ന ലേബൽ പതിച്ചാണ് വിൽപന നടത്തിയിരുന്നത്. സ്പെഷൽ ഓപറേഷൻസ് ഗ്രൂപ്പും ഭക്ഷ്യ-ഔഷധ നിയന്ത്രണ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. യഥാർത്ഥ മരുന്നിനേക്കാൾ ഉയർന്ന വിലക്കാണ് ഇത് വിറ്റതെന്നും പൊലീസ് കണ്ടെത്തി.

ഇവിടെ നിന്നും വാങ്ങിയ മരുന്ന് ഉപയോഗിച്ചതിനെ തുടർന്ന് കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിച്ചുവരുകയാണ്. എത്ര കുപ്പികൾ ഇതിനോടകം വിറ്റഴിച്ചു, എത്രപേർ ഇത് വാങ്ങി ഉപയോഗിച്ചു എന്നതെല്ലാം പൊലീസ് അന്വേഷിച്ചുവരികയാണ്. പരിശോധനയിൽ 31,195 രൂപ വിലമതിക്കുന്ന വസ്തുക്കളും മറ്റ് സാമഗ്രികളും പിടിച്ചെടുത്തു. സംഭവത്തിൽ അഥ്വ പൊലീസ് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. വ്യാജ ലേബൽ ഉപയോഗിച്ച് ഉൽപന്നം വിൽക്കൽ, മനുഷ്യജീവന് അപകടമുണ്ടാക്കുന്ന പ്രവൃത്തികൾ തുടങ്ങിയ കുറ്റങ്ങളാണ് കടയുടമക്കെതിരെ ചുമത്തിയിരിക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fake Child Medicine Seller Arrested
Next Story