Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightഅർബുദ ചികിത്സക്ക്​...

അർബുദ ചികിത്സക്ക്​ കൂടുതൽ ആശുപത്രികളിൽ സൗകര്യം

text_fields
bookmark_border
അർബുദ ചികിത്സക്ക്​ കൂടുതൽ ആശുപത്രികളിൽ സൗകര്യം
cancel

തി​രു​വ​ന​ന്ത​പു​രം: അ​ർ​ബു​ദ രോ​ഗി​ക​ള്‍ കോ​വി​ഡ് കാ​ല​ത്ത് ചി​കി​ത്സ​യ്ക്കാ​യി വ​ള​രെ​ദൂ​രം യാ​ത്ര​ചെ​യ്യു​ന്ന​ത്​ ഒ​ഴി​വാ​ക്കു​ന്ന​തി​ന്​ ക്ര​മീ​ക​ര​ണം. ജി​ല്ല, ജ​ന​റ​ൽ, താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ സൗ​ക​ര്യ​മൊ​രു​ക്കി. ചി​കി​ത്സ ല​ഭ്യ​മാ​യ 24 ആ​ശു​പ​ത്രി​ക​ളു​ടെ പ​ട്ടി​ക​യും പ്ര​സി​ദ്ധീ​ക​രി​ച്ചു.

തി​രു​വ​ന​ന്ത​പു​രം ആ​ർ.​സി.​സി, മ​ല​ബാ​ര്‍ കാ​ന്‍സ​ര്‍ സെ​ന്‍റ​ര്‍ എ​ന്നി​വ​യു​മാ​യി ചേ​ര്‍ന്നാ​ണ്​ കാ​ന്‍സ​ര്‍ ചി​കി​ത്സ പൂ​ര്‍ണ​മാ​യും ഈ ​കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ സാ​ധ്യ​മാ​ക്കു​ക. ആ​ർ.​സി.​സി​യി​ലും മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലും ല​ഭി​ക്കു​ന്ന അ​തേ​ചി​കി​ത്സ മ​റ്റി​ട​ങ്ങ​ളി​ലും ല​ഭ്യ​മാ​ക്കു​ന്ന​തി​ന്​ സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്. റീ​ജ​ന​ല്‍ കാ​ന്‍സ​ര്‍ സെ​ന്റ​റു​ക​ളി​ലെ ഡോ​ക്ട​ര്‍മാ​രു​മാ​യി നി​ര​ന്ത​രം സം​വ​ദി​ക്കു​ന്ന​തി​ന് ആ​ശു​പ​ത്രി​ക​ളി​ല്‍ വാ​ട്‌​സ്​​ആ​പ് ഗ്രൂ​പ്പും രൂ​പീ​ക​രി​ച്ചു. ഇ​തി​ലൂ​ടെ രോ​ഗി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍, ചി​കി​ത്സ, ഫോ​ളോ​അ​പ് തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ നി​ര​ന്ത​രം ച​ര്‍ച്ച ചെ​യ്ത് വി​ദ​ഗ്ധ ചി​കി​ത്സ ല​ഭ്യ​മാ​ക്കും. ചി​കി​ത്സ സൗ​ക​ര്യ​മൊ​രു​ക്കി​യ ആ​ശു​പ​ത്രി​ക​ൾ: തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ല്‍ ആ​ശു​പ​ത്രി, കൊ​ല്ലം ജി​ല്ല ആ​ശു​പ​ത്രി, പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ഹെ​ഡ് ക്വാ​ര്‍ട്ടേ​ഴ്‌​സ് ആ​ശു​പ​ത്രി, കോ​ഴ​ഞ്ചേ​രി ജി​ല്ല ആ​ശു​പ​ത്രി, ആ​ല​പ്പു​ഴ ജ​ന​റ​ല്‍ ആ​ശു​പ​ത്രി, മാ​വേ​ലി​ക്ക​ര ജി​ല്ല ആ​ശു​പ​ത്രി, പാ​ല ജ​ന​റ​ല്‍ ആ​ശു​പ​ത്രി, കോ​ട്ട​യം ജി​ല്ല ആ​ശു​പ​ത്രി, തൊ​ടു​പു​ഴ ജി​ല്ല ആ​ശു​പ​ത്രി, എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി, മൂ​വാ​റ്റു​പു​ഴ ജ​ന​റ​ല്‍ ആ​ശു​പ​ത്രി, തൃ​ശൂ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി, ഇ​രി​ങ്ങാ​ല​ക്കു​ട താ​ലൂ​ക്ക് ഹെ​ഡ് ക്വാ​ര്‍ട്ടേ​ഴ്‌​സ് ആ​ശു​പ​ത്രി, കൊ​ടു​ങ്ങ​ല്ലൂ​ര്‍ താ​ലൂ​ക്ക് ഹെ​ഡ് ക്വാ​ര്‍ട്ടേ​ഴ്‌​സ് ആ​ശു​പ​ത്രി, പാ​ല​ക്കാ​ട് ജി​ല്ല ആ​ശു​പ​ത്രി, ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ഹെ​ഡ് ക്വാ​ര്‍ട്ടേ​ഴ്‌​സ് ആ​ശു​പ​ത്രി, ക​ഞ്ചി​ക്കോ​ട് ഇ.​സി.​ഡി.​സി, തി​രൂ​ര്‍ ജി​ല്ല ആ​ശു​പ​ത്രി, നി​ല​മ്പൂ​ര്‍ ജി​ല്ല ആ​ശു​പ​ത്രി, കോ​ഴി​ക്കോ​ട് ബീ​ച്ച് ആ​ശു​പ​ത്രി, വ​യ​നാ​ട് ന​ല്ലൂ​ര്‍നാ​ട് ട്രൈ​ബ​ല്‍ ആ​ശു​പ​ത്രി, ക​ണ്ണൂ​ര്‍ ജി​ല്ല ആ​ശു​പ​ത്രി, ത​​ല​ശേ​രി ജി​ല്ല ആ​ശു​പ​ത്രി, കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ല ആ​ശു​പ​ത്രി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cancer treatmenthospitals
News Summary - Facilities at more hospitals for cancer treatment
Next Story