Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_right...

മു​ഖ​സൗ​ന്ദ​ര്യ​ത്തി​ന് ഓ​ർ​ത്തോ​ഡോ​ൻ​ഡി​ക് ചി​കി​ത്സ​യി​ലെ നൂ​ത​ന സാ​ധ്യ​ത​ക​ൾ​

text_fields
bookmark_border
orthodontic treatment
cancel

നി​ര തെ​റ്റി​യ​തോ പൊ​ങ്ങി​യ​തോ ആ​യ പ​ല്ലു​ക​ൾ ഉ​ണ്ടെ​ങ്കി​ൽ ആ​ദ്യം ന​മ്മു​ടെ മ​ന​സ്സി​ൽ വ​രു​ന്ന​ത് പ​ല്ലി​ൽ ക​മ്പി ഇ​ടു​ന്ന ചി​കി​ത്സ​യെ​കു​റി​ച്ചാ​യി​രി​ക്കും. തീ​ർ​ച്ച​യാ​യും ഓ​ർ​ത്തോ​ഡോ​ൻ​ഡി​ക് ബ്രൈ​സ​സ് ന​മു​ക്ക് മി​ക​ച്ച പു​ഞ്ചി​രി സ​മ്മാ​നി​ക്കു​ന്നു എ​ന്നു​ത​ന്നെ​യാ​ണ്. പ​ക്ഷേ, എ​ന്തു​കൊ​ണ്ടാ​ണ് ചി​ല ആ​ളു​ക​ൾ​ക്കു ഓ​ർ​ത്തോ​ഡോ​ൻ​ഡി​ക് ചി​കി​ത്സ​ക്കു ശേ​ഷ​വും സം​പൃ​ത​രാ​കാ​ത്ത​ത്? അ​വ​രു​ടെ പ​ല്ലു​ക​ൾ പ​രി​പൂ​ർ​ണ​മാ​യും ഒ​രേ നി​ര​യി​ലാ​യി​ട്ടു​പോ​ലും അ​വ​രു​ടെ മു​ഖം എ​ന്തു​കൊ​ണ്ട് ഉ​ദ്ദേ​ശി​ച്ച​ത്ര സൗ​ന്ദ​ര്യം കി​ട്ടു​ന്നി​ല്ല?

അ​തി​ന് ഒ​രു കാ​ര​ണം പ​ല്ലി​ന്റെ പ്ര​ശ്ന​ത്തി​ന് ഉ​പ​രി​മോ​ണ അ​ല്ലെ​ങ്കി​ൽ താ​ടി​എ​ല്ലു​ക​ൾ മു​മ്പോ​ട്ടു ത​ള്ളി​യി​ട്ടു​ണ്ടാ​കാം. ഇ​തു പോ​ലു​ള്ള​വ​ർ​ക്ക് മി​ക​ച്ച ഫ​ലം ല​ഭി​ക്ക​ണ​മെ​ങ്കി​ൽ മി​നി ഇം​പ്ലാ​ൻ​റ് അ​സി​സ്റ്റ​ഡ് ഓ​ർ​ത്തോ​ഡോ​ൻ​ഡി​ക്സി​ന്റെ (mini implant assisted orthodontic braces) സ​ഹാ​യ​ത്തോ​ടെ പ​ല്ലു​ക​ളും അ​തു​പോ​ലെ മോ​ണ​യു​ടെ​യും താ​ടി​യെ​ല്ലു​ക​ളു​ടെ​യും പ്ര​ശ്ന​ങ്ങ​ൾ ഒ​രു പ​രി​ധി​വ​രെ ഇ​ല്ലാ​താ​ക്കി മു​ഖ​സൗ​ന്ദ​ര്യം കൂ​ടു​ത​ൽ ഭം​ഗി​യാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്നു. മു​മ്പൊ​ക്കെ സ​ർ​ജ​റി വേ​ണ്ടി​വ​ന്നി​രു​ന്ന പ​ല​പ്ര​ശ്ന​ങ്ങ​ളും ഇ​പ്പോ​ൾ മി​നി ഇം​പ്ലാ​ന്റി​ന്റെ സ​ഹാ​യ​ത്തോ​ടെ ഓ​ർ​ത്തോ​ഡോ​ൻ​ഡി​ക് ബ്രൈ​സ​സ് കൊ​ണ്ട്ു മാ​ത്രം ശ​രി​യാ​ക്കാ​ൻ സാ​ധി​ക്കു​ന്നു.

മി​നി ഇം​പ്ലാ​ന്റ് അസി​സ്റ്റ​ഡ് ഓ​ർ​ത്തോ​ഡോ​ൻ​ഡി​ക് ചി​കി​ത്സ

സാ​ധാ​ര​ണ ഓ​ർ​ത്തോ​ഡോ​ൻ​ഡി​ക് ബ്രൈ​സ​സി​ന്റെ കൂ​ടെ ടൈ​റ്റാ​നി​യം അ​ല്ലെ​ങ്കി​ൽ സ്റ്റൈ​ൻ​ലെ​സ് സ്റ്റീ​ൽ കൊ​ണ്ട് നി​ർ​മി​ച്ച തി​ക​ച്ചും ബ​യോ​കോം​പാ​ക്റ്റ​ബി​ൾ ആ​യ ചെ​റി​യ മി​നി സ്ക്രൂ ​മോ​ണ​യി​ൽ പി​ടി​പ്പി​ക്കു​ന്നു. ഇ​തി​ന്റെ സ​ഹാ​യ​ത്തോ​ടെ പ​ല്ലു​ക​ളെ ഏ​ത് ദി​ശ​യി​ലും എ​ത്ര ദൂ​രം വ​രെ​യും അ​നാ​യാ​സം ച​ലി​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്നു. എ​ത്ര ബു​ദ്ധി​മു​ട്ടു​ള്ള ച​ല​ന​ങ്ങ​ളും, അ​തു​പോ​ലെ മോ​ണ​യു​ടെ​യും താ​ടി​യെ​ല്ലു​ക​ളു​ടെ​യും വ​ള​ർ​ച്ച വ്യ​തി​യാ​ന​ങ്ങ​ളെ സ്വാ​ധീ​നം ചെ​ലു​ത്തി മൊ​ത്ത​ത്തി​ൽ മു​ഖ​സൗ​ന്ദ​ര്യ​ത്തെ കൂ​ടി മെ​ച്ച​പ്പെ​ടു​ത്തു​വാ​ൻ സ​ഹാ​യി​ക്കു​ന്നു.

എ​ല്ലാ​വ​ർ​ക്കും ഈ ​ചി​കി​ത്സ​രീ​തി ആ​വ​ശ്യ​മാ​യി വ​രാ​റു​ണ്ടോ?

വ​ള​രെ ചെ​റി​യ ശ​ത​മാ​നം ആ​ളു​ക​ൾ​ക്കു മാ​ത്ര​മേ ആ​വ​ശ്യ​ക​ത​യു​ള്ളൂ. ഒ​രു ഓ​ർ​ത്തോ​ഡോ​ൻ​ഡി​ക്സ്റ്റ് കൃ​ത്യ​മാ​യി വി​ശ​ക​ല​നം ചെ​യ്ത​തി​നു​ശേ​ഷ​മാ​ണ് ഇ​ക്കാ​ര്യം തീ​രു​മാ​നി​ക്കു​ന്ന​ത്. എ​ങ്കി​ലും കൂ​ടു​ത​ൽ ഉ​പ​യോ​ഗം വ​രു​ന്ന​ത് ആ​ർ​ക്കൊ​ക്കെ എ​ന്ന് വി​ശ​ദീ​ക​രി​ക്കാം. മു​തി​ർ​ന്ന​വ​രു​ടെ മോ​ണ​യു​ടെ​യും, മേ​ൽ/​കീ​ഴ്താ​ടി​യെ​ല്ലു​ക​ളു​ടെ​യും വ​ള​ർ​ച്ച വ്യ​തി​യാ​നം കാ​ര​ണം പ​ല്ലു​ക​ളും ചു​ണ്ടു​ക​ളും പൊ​ങ്ങി​യി​രി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ ഉ​ള്ള​വ​ർ​ക്ക്. (കു​ട്ടി​ക​ൾ​ക്ക് ഓ​ർ​ത്തോ​പീ​ഡി​ക് ചി​കി​ത്സ കൊ​ണ്ടു ത​ന്നെ മി​ക​ച്ച ഫ​ലം ല​ഭി​ക്കാ​റു​ണ്ട്), മു​മ്പ് ഒ​രു പ്രാ​വ​ശ്യം ഓ​ർ​ത്തോ​ഡോ​ൻ​ഡി​ക് ബ്രൈ​സ​സ് (പ​ല്ലു​ക​ൾ എ​ടു​ത്തോ അ​ല്ലാ​തെ​യോ) ചെ​യ്‌​തി​ട്ടും ഫ​ലം കി​ട്ടാ​ത്ത കേ​സു​ക​ളി​ൽ, കൂ​ടു​ത​ൽ പ​ല്ലു​ക​ൾ മി​സി​ങ് ഉ​ള്ള ആ​ളു​ക​ൾ​ക്കു ബ്രൈ​സ​സ് കൊ​ണ്ട് മാ​ത്രം പ​ല്ലു​ക​ൾ അ​തി​ന്റെ യ​ഥാ​ർ​ഥ സ്ഥാ​ന​ത്തേ​ക്കു നീ​ക്കാ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ, അ​തു​പോ​ലെ ത​ന്നെ പ​ല്ലു​ക​ളു​ടെ ഏ​ത്ര ക്ലേ​ശ​ക​ര​മാ​യ സ്ഥാ​ന​മാ​റ്റ​വും അ​നാ​യാ​സ​മാ​ക്കു​ന്നു.

വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​മോ?

മി​നി​റ്റു​ക​ൾ മാ​ത്രം ആ​വ​ശ്യ​മു​ള്ള ഈ ​ചെ​റി​യ ന​ട​പ​ടി​ക്ര​മം ലോ​ക്ക​ൽ അ​ന​സ്തേ​ഷ്യ കൊ​ടു​ത്തു മോ​ണ​യു​ടെ ആ ​ഒ​രു ഭാ​ഗം ത​രി​പ്പി​ക്കു​ന്നു. ഇ​ൻ​സേ​ർ​ട്ട് ചെ​യ്യു​മ്പോ​ൾ വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ക​യി​ല്ല. വ​ള​രെ ചെ​റി​യ ശ​ത​മാ​നം ആ​ളു​ക​ൾ​ക്ക് നേ​രി​യ വേ​ദ​ന ആ​ദ്യ ദി​വ​സം ഉ​ണ്ടാ​കു​മെ​ങ്കി​ലും ഒ​ന്ന് ര​ണ്ടു ദി​വ​സ​ത്തി​ന​കം പൂ​ർ​വ​സ്ഥി​തി​യി​ലേ​ക്കാ​വു​ന്ന​താ​ണ്.

എ​പ്പോ​ഴാ​ണ് നീ​ക്കം ചെ​യ്യു​ക?

യ​ഥാ​ർ​ഥ സ്ഥാ​ന​ത്തേ​ക്ക് പ​ല്ലു​ക​ൾ നീ​ങ്ങി​യാ​ൽ ഇ​വ എ​ടു​ത്തു​മാ​റ്റാ​റു​ണ്ട്. ചി​ല​പ്പോ​ൾ ബ്രൈ​സ​സ് ചി​കി​ത്സ ക​ഴി​യു​ന്ന​തോ​ടു​കൂ​ടി ആ​കാം അ​ല്ലെ​ങ്കി​ൽ അ​തി​നു​മു​മ്പും ചെ​യ്യാ​റു​ണ്ട്. മി​നി ഇം​പ്ലാ​ൻ​റ് മോ​ണ​യി​ൽ പി​ടി​പ്പി​ച്ചാ​ൽ പി​ന്നെ അ​ത് അ​വി​ടെ ഉ​ള്ള​തു​പോ​ലും ന​മ്മു​ടെ ശ്ര​ദ്ധ​യി​ൽ വ​രാ​റി​ല്ല എ​ന്ന​താ​ണ് സ​ത്യം.

സ​ങ്കീ​ർ​ണ​ത​ക​ൾ ഉ​ണ്ടാ​കാ​റു​ണ്ടോ?

ഇ​വ​യൊ​രി​ക്ക​ലും പ​ല്ലു​ക​ൾ​ക്കോ മോ​ണ​ക​ൾ​ക്കോ കേ​ടു​പാ​ടു​ക​ൾ വ​രു​ത്തു​ക​യി​ല്ല. എ​ല്ലാ പ​ഠ​ന​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന പോ​ലെ നേ​രി​യ വീ​ക്കം മി​നി ഇം​പ്ലാ​ൻ​റ് ലൂ​സ് ആ​കു​ന്ന പോ​ല​ത്തെ പാ​ർ​ശ്വ​ഫ​ലം നി​സ്സാ​ര​മാ​യ​തും റി​വേ​ഴ്‌​സി​ബ​ലും ആ​കു​ന്നു. 10 മു​ത​ൽ 15 ശ​ത​മാ​നം വ​രു​ന്ന കേ​സു​ക​ളി​ൽ മി​നി ഇം​പ്ലാ​ൻ​റ് ഇ​ള​കാ​ൻ സാ​ധ്യ​താ ഉ​ള്ള​തി​നാ​ൽ ചി​ല​പ്പോ​ൾ അ​വ സ്ഥാ​ന​മാ​റ്റം ചെ​യ്യേ​ണ്ട​താ​യി വ​രാ​റു​ണ്ട്.

നേ​ര​ത്തേ ബ്രൈ​സ​സ് ചി​കി​ത്സ ക​ഴി​ഞ്ഞി​ട്ടും ഒ​രു സം​തൃ​പ്തി​യി​ല്ല. പ​രി​ഹാ​ര​മു​ണ്ടോ​?

പ​ല കാ​ര​ണ​ങ്ങ​ൾ കൊ​ണ്ട് ഇ​ങ്ങ​നെ സം​ഭ​വി​ക്കാം. അ​തി​ൽ ഒ​ന്ന് ആ​ങ്ക​റേ​ജ് ലോ​സ് കൊ​ണ്ടാ​കാം. അ​താ​യ​ത് മു​ന്നി​ലെ പ​ല്ലു​ക​ൾ പി​റ​കി​ലോ​ട്ട് നീ​ങ്ങേ​ണ്ട​തി​നു​പ​ക​രം പി​റ​കി​ലെ പ​ല്ലു​ക​ൾ മു​ന്നി​ലേ​ക്കു വ​ന്ന് പ​ല്ല് എ​ടു​ത്ത സ്ഥ​ലം അ​ട​ഞ്ഞി​ട്ടു​ണ്ടാ​കാം. അ​ല്ലെ​ങ്കി​ൽ മോ​ണ​യു​ടെ​യോ താ​ടി​യെ​ല്ലു​ക​ളു​ടെ​യോ പ്ര​ശ്ന​ങ്ങ​ൾ ബ്രൈ​സ​സ് കൊ​ണ്ടു​മാ​ത്രം ചി​കി​ത്സി​ച്ചി​ട്ടു​ണ്ടാ​കാം.

ഒ​രു ഓ​ർ​ത്തോ​ഡെ​ന്റി​സ്റ്റ് പ​ല്ലു​ക​ൾ, മോ​ണ, താ​ടി​യെ​ല്ലു​ക​ൾ, മു​ഖം ഇ​വാ എ​ല്ലാം പ​രി​ശോ​ധി​ച്ച​തി​നു​ശേ​ഷം യ​ഥാ​ർ​ഥ പ്ര​ശ്നം ക​ണ്ടെ​ത്തി ശ​രി​യാ​യ ചി​കി​ത്സ നി​ർ​ദേ​ശി​ക്കും. തീ​ർ​ച്ച​യാ​യും പ​രാ​ജ​യ​പ്പെ​ട്ട ചി​കി​ത്സ വീ​ണ്ടും വി​ജ​യ​ക​ര​മാ​ക്കാ​ൻ സാ​ധി​ക്കും. പ​ല്ലു​ക​ൾ വീ​ണ്ടും എ​ടു​ക്കാ​തെ ത​ന്നെ മി​നി ഇം​പ്ലാ​ൻ​റ് ഉ​പ​യോ​ഗി​ച്ച് എ​ല്ലാ പ​ല്ലു​ക​ളെ​യും പി​റ​കി​ലോ​ട്ട് നീ​ക്കം​ചെ​യ്യാ​നും അ​തു വ​ഴി ന​ല്ല ഫ​ലം ല​ഭി​ക്കാ​നും സാ​ധി​ക്കും.

പ​ല്ലു​ക​ൾ എ​ടു​ക്കാ​തെ ചി​കി​ത്സി​ക്കാ​ൻ ഇ​വ സ​ഹാ​യ​ക​ര​മാ​ണോ?

ഒ​രു ന​ല്ല ശ​ത​മാ​നം വ​രു​ന്ന ആ​ളു​ക​ൾ​ക്കു സെ​ല്ഫ്ലി​ഗേ​ഷ​ൻ പോ​ലു​ള്ള ബ്രൈ​സ​സ് കൊ​ണ്ടു​ത​ന്നെ പ​ല്ലു​ക​ൾ എ​ടു​ക്കാ​തെ ചി​കി​ത്സ സാ​ധ്യ​മാ​ണ്. എ​ങ്കി​ലും മി​നി ഇം​പ്ലാ​ൻ​റ് ചി​കി​ത്സ പ​ല്ലു​ക​ൾ എ​ടു​ക്കാ​നു​ള്ള സാ​ധ്യ​ത വീ​ണ്ടും കു​റ​ക്കു​ന്നു. പ​ക്ഷേ, വ​ള​രെ കു​റ​ച്ചു കേ​സു​ക​ളി​ൽ മാ​ത്രം പ​ല്ലു​ക​ൾ എ​ടു​ക്ക​ൽ അ​നി​വാ​ര്യ​മാ​ണ്.

ഓ​ർ​ത്തോ​ഗ്ന​ത്തി​ക് സ​ർ​ജ​റി​ക്ക്‌ ബ​ദ​ൽ പ​രി​ഹാ​ര​മാ​ണോ?

മോ​ണ​യു​ടെ​യും താ​ടി​യെ​ല്ലു​ക​ളു​ടെ​യും വൈ​രു​ധ്യ​ങ്ങ​ൾ​ക്ക് ഓ​ർ​ത്തോ​ഗ്ന​ത്തി​ക് സ​ർ​ജ​റി​യാ​ണ് ചി​കി​ത്സ രീ​തി. എ​ങ്കി​ലും കൂ​ടു​ത​ൽ ആ​ളു​ക​ളും ഇ​തി​ൽ താ​ല്പ​ര്യം പ്ര​ക​ടി​പ്പി​ക്കാ​റി​ല്ല.

അ​തി​നു കാ​ര​ണം സ​ർ​ജ​റി​യു​ടെ സ​ങ്കീ​ർ​ണ​ത​ക​ളും ഭ​യ​വും ആ​ണ്. സ​ർ​ജ​റി കൊ​ണ്ട് ചി​കി​ത്സി​ച്ചി​രു​ന്ന പ​ല പ്ര​ശ്ന​ങ്ങ​ളും ഇ​പ്പോ​ൾ മി​നി ഇം​പ്ലാ​ന്റ് ചി​കി​ത്സ​കൊ​ണ്ടു​ത​ന്നെ മി​ക​ച്ച ഫ​ലം ന​ൽ​കു​ന്നു​ണ്ട്. എ​ങ്കി​ലും തീ​വ്ര​മാ​യ വ​ള​രെ ചു​രു​ക്കം കേ​സു​ക​ൾ​ക്ക് സ​ർ​ജ​റി ത​ന്നെ​യാ​ണ് ആ​ദ്യ​ത്തെ മു​ൻ​ഗ​ണ​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:orthodontic treatment
News Summary - facial esthetics; orthodontic treatment
Next Story