പ്രമേഹബാധിതരുടെ പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം -മനുഷ്യാവകാശ കമീഷൻ
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ടൈപ്പ് വൺ പ്രമേഹബാധിതരായ വിദ്യാർഥികൾക്ക് കേരള സർക്കാർ നൽകുന്ന അധിക സമയ ആനുകൂല്യം സി.ബി.എസ്.ഇയിലും നടപ്പാക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. സി.ബി.എസ്.ഇ സെക്രട്ടറിക്കും കേരള റീജനൽ ഡയറക്ടർക്കുമാണ് കമീഷൻ നിർദേശം നൽകിയത്.
ടൈപ്പ് വൺ ബാധിതരായവർക്ക് പരീക്ഷകൾക്ക് അധികസമയം അനുവദിക്കാത്തത് സമത്വത്തിനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു. രോഗബാധിതരായരോട് സി.ബി.എസ്.ഇ ബോർഡ് ഇത്തരം സമീപനം തുടർന്നാൽ നിയമലംഘനമായി മാറുമെന്നും കമീഷൻ ഉത്തരവിൽ പറഞ്ഞു.
കേരള സർക്കാർ 10, 12 ക്ലാസിലെ രോഗബാധിതരായ കുട്ടികൾക്ക് പരീക്ഷയെഴുതാൻ മണിക്കൂറിന് 20 മിനിറ്റ് അധിക സമയം അനുവദിച്ചിട്ടുണ്ട്. ഇത് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കും ബാധകമാക്കി. അന്തസ്സോടെ ജീവിക്കാനുള്ള കുട്ടികളുടെ അവകാശത്തിന് ലംഘനമുണ്ടാകരുതെന്ന് ഉത്തരവിൽ പറഞ്ഞു. തീരുമാനം കമീഷനെ അറിയിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

