Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightമേയ്ത്രയിൽ അപസ്മാര...

മേയ്ത്രയിൽ അപസ്മാര പരിചരണത്തിൽ പുതിയ തുടക്കം; ‘എപ്പിലു’വും ‘എപ്പിറ്റോം’മും ലോഞ്ച് ചെയ്തു

text_fields
bookmark_border
മേയ്ത്രയിൽ അപസ്മാര പരിചരണത്തിൽ പുതിയ തുടക്കം; ‘എപ്പിലു’വും ‘എപ്പിറ്റോം’മും ലോഞ്ച് ചെയ്തു
cancel

കോഴിക്കോട്: അപസ്മാര (എപ്പിലെപ്സി) രോഗികളുടെ ചികിത്സ, പിന്തുണ, ബോധവത്കരണം, വിദഗ്ധ സേവനങ്ങൾ എന്നിവയെ ഒരുമിപ്പിക്കുന്ന സമഗ്ര സംരംഭങ്ങളായ ‘എപ്പിലു’ (EPILU), ‘എപ്പിറ്റോം’ (EPITOME) എന്നിവ മേയ്ത്ര ഹോസ്പിറ്റലിൽ സംഘടിപ്പിച്ച ചടങ്ങിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്തു.

അപസ്മാര ചികിത്സാരംഗത്തെ വിദഗ്ധരായ ഡോ. ദിനേഷ് നായിക്കും ശ്രീമതി വീണ നായക്കും ചേർന്നാണ് എപ്പിറ്റോം നെറ്റ്‌വർക്ക് അനാച്ഛാദനം ചെയ്തത്. അപസ്മാര രോഗികൾക്കും കുടുംബാംഗങ്ങൾക്കും വിവരവും പിന്തുണയും നൽകുന്ന സ്മാർട്ട് ഡിജിറ്റൽ കൂട്ടുകാരനായ ‘എപ്പിലു’ സിനിമാതാരം മനോജ് കെ. ജയൻ ഉദ്ഘാടനം ചെയ്തു.

മേയ്ത്ര ഹോസ്പിറ്റലിലെ ന്യൂറോസയൻസസ് വിഭാഗം മേധാവി ഡോ. സച്ചിൻ സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ, മേയ്ത്രയെ കേന്ദ്രമാക്കി ബി.എം.എച്ച് കെയർ ഗ്രൂപ്പിലെ വിവിധ ആശുപത്രികളെയും, രാജ്യത്തിനകത്തും പുറത്തുമുള്ള അപസ്മാര വിദഗ്ധരെയും, അക്കാദമിക് സ്ഥാപനങ്ങളെയും, ഗവേഷണ കൂട്ടായ്മകളെയും ബന്ധിപ്പിക്കുന്ന സമഗ്ര അപസ്മാര ശൃംഖലയാണ് എപ്പിറ്റോം. ചികിത്സ, അക്കാദമിക പ്രവർത്തനങ്ങൾ, ഗവേഷണം എന്നീ മേഖലകളെ ഏകോപിപ്പിച്ചാണ് ഈ ശൃംഖല രൂപകൽപ്പന ചെയ്തിരിക്കുന്നത്.

അന്താരാഷ്ട്ര നിലവാരത്തിലുള്ള ലെവൽ 4 എപ്പിലെപ്സി സെന്ററായ മേയ്ത്ര, സങ്കീർണ്ണമായ അപസ്മാര രോഗാവസ്ഥകൾക്കും അത്യാധുനിക ശസ്ത്രക്രിയാ ചികിത്സകൾക്കും പ്രത്യേക പ്രാധാന്യം നൽകുന്നു. രോഗനിർണയം, വിദഗ്ധ വിലയിരുത്തൽ, അത്യാധുനിക പരിശോധനകൾ, ശസ്ത്രക്രിയ, തുടർചികിത്സ, പുനരധിവാസം എന്നിവയെല്ലാം ഒരൊറ്റ ശൃംഖലയിൽ ബന്ധിപ്പിച്ച് സമഗ്ര അപസ്മാര പരിചരണം ഉറപ്പാക്കുന്ന സംവിധാനമാണ് എപ്പിറ്റോം.

അപസ്മാര ചികിത്സയിലും പ്രത്യേകിച്ച് എപ്പിലെപ്സി സർജറിയിലും അത്യാധുനിക സാങ്കേതികവിദ്യയും വൈദഗ്ധ്യവും ഒരുമിപ്പിക്കുന്ന കേന്ദ്രമായി മേയ്ത്രയെ വളർത്തിയെടുക്കുക എന്നതാണ് എപ്പിറ്റോമിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. എപ്പിലു പദ്ധതിയുടെ ഭാഗമായി, അപസ്മാര രോഗികൾക്കും കുടുംബാംഗങ്ങൾക്കും 9292922233 എന്ന സമർപ്പിത ഹെൽപ്‌ലൈൻ നമ്പറിലൂടെ AI അധിഷ്ഠിത വോയ്സ് ബോട്ട് സേവനവും വാട്സ്ആപ്പ് ചാറ്റ് ബോട്ട് സേവനവും ലഭ്യമാകും.

കൂടാതെ, അപസ്മാരത്തെക്കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങൾ, ഫിറ്റ്സ് സമയത്തെ പ്രഥമശുശ്രൂഷ മാർഗനിർദേശങ്ങൾ, ചികിത്സാ സാധ്യതകൾ, മരുന്നുകളെക്കുറിച്ചുള്ള വിവരങ്ങൾ, രോഗികളുടെയും പരിചാരകരുടെയും പതിവുചോദ്യങ്ങൾ, ബോധവത്കരണ വിഡിയോകൾ, വിദഗ്ധരുടെ നിർദേശങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന പ്രത്യേക മൈക്രോസൈറ്റും പദ്ധതിയുടെ ഭാഗമായി അവതരിപ്പിച്ചു.

അപസ്മാര രോഗികളും കുടുംബാംഗങ്ങളും നേരിടുന്ന ആശങ്കകൾക്കും സംശയങ്ങൾക്കും കൃത്യമായ വിവരങ്ങളും മാർഗനിർദേശങ്ങളും എളുപ്പത്തിൽ ലഭ്യമാക്കുക, രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റുക, സമയോചിതമായ ചികിത്സയിലേക്കും വിദഗ്ധ പരിചരണത്തിലേക്കും രോഗികളെ നയിക്കുക എന്നിവയാണ് എപ്പിലുവിന്റെ പ്രധാന ലക്ഷ്യങ്ങൾ.

ഇന്ത്യയിലെ പ്രമുഖ അപസ്മാര ശസ്ത്രക്രിയാ വിദഗ്ധരിൽ ഒരാളും രാജ്യത്ത് ഏറ്റവും കൂടുതൽ എപ്പിലെപ്സി സർജറികൾ വിജയകരമായി പൂർത്തിയാക്കിയ ഡോക്ടർമാരിൽ ഒരാളുമായ ഡോ. നീലേഷ് കുറുവാലെ ചടങ്ങിന് ആശംസകൾ നേർന്നു. നിംഹാൻസിലെ (NIMHANS) പ്രമുഖ എപ്പിലെപ്സി വിദഗ്ധനായ ഡോ. അജയ് അസ്രണ്ണയും പരിപാടിയിൽ പങ്കുചേർന്ന് തന്റെ പിന്തുണയും ആശംസകളും അറിയിച്ചു.

അപസ്മാര പരിചരണത്തിലും ഗവേഷണത്തിലും സഹകരിക്കാൻ താൽപര്യമുള്ള സ്ഥാപനങ്ങൾക്കും സംഘടനകൾക്കും എപ്പിറ്റോം ശൃംഖലയുടെ ഭാഗമാകുന്നതിനായി മേയ്ത്ര ഹോസ്പിറ്റലുമായി ബന്ധപ്പെടാവുന്നതാണ്. ചടങ്ങിൽ ബിഎംഎച്ച് കെയർ ഗ്രൂപ്പ് സി.ഇ.ഒ. ഹരീഷ് മണിയൻ, മേയ്ത്ര ഹോസ്പിറ്റലിന്റെ സി.ഇ.ഒ. നിഹാജ് ജി. മുഹമ്മദ്, മെഡിക്കൽ ഡയറക്ടർ ഡോ. ജിജോ വി ചെറിയാൻ, ദേശീയ-അന്തർദേശീയ വിദഗ്ധർ, ഗവേഷകർ, ആരോഗ്യരംഗ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Meitra HospitalEpilepsyNeurology
News Summary - ‘Epilu’ and ‘Epitom’ launched in Maytra
Next Story