ഡോ. റെഡ്ഡീസിന്റെ കോവിഡ് ഗുളികക്ക് 35 രൂപ; അടുത്തയാഴ്ച വിപണിയിൽ
text_fieldsന്യൂഡൽഹി: കോവിഡ് ചികിത്സക്ക് വായിലൂടെ കഴിക്കാവുന്ന മോൽനുപിരാവിർ ഗുളിക 35 രൂപക്ക് വിപണിയിലെത്തിക്കുമെന്ന് നിർമാതാക്കളായ ഡോ. റെഡ്ഡീസ് ലബോറട്ടറി. അടുത്തയാഴ്ച മുതൽ രാജ്യമെങ്ങുമുള്ള ഫാർമസികളിൽ മരുന്ന് ലഭ്യമാകും. മോൽഫ്ലു എന്ന ബ്രാൻഡ് നാമത്തിലായിരിക്കും മോൽനുപിരാവിർ പുറത്തിറക്കുക.
ഒരു സ്ട്രിപ്പിൽ 10 ക്യാപ്സൂളുകളുണ്ടാകും. അഞ്ചുദിവസം കാലയളവിൽ 40 ഗുളികകളാണ് ചികിത്സ കോഴ്സ്. ഇതിനായി ആകെ 1400 രൂപ മാത്രമേ ചെലവാകുകയുള്ളൂവെന്നും റെഡ്ഡീസ് ലാബ് വക്താവ് അറിയിച്ചു. കഴിഞ്ഞാഴ്ചയാണ് അടിയന്തര കോവിഡ് ചികിത്സക്ക് മോൽനുപിരാവിർ പുറത്തിറക്കാൻ ഡോ. റെഡ്ഡീസിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയത്. മോൽനുപിരാവിർ ജനറിക് ശ്രേണിയിലുള്ള മാൻകൈൻഡ് ഫാർമയുടെ മോലുലൈഫ് ക്യാപ്സ്യൂളിനും ഇതേ വിലതന്നെയാകും ഈടാക്കുക.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

