Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightആരോഗ്യമേഖലക്ക്​...

ആരോഗ്യമേഖലക്ക്​ വെല്ലുവിളിയുയർത്തി വയറിളക്കരോഗവും;അ​തി​ജാ​ഗ്ര​ത വേ​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്

text_fields
bookmark_border
ആരോഗ്യമേഖലക്ക്​ വെല്ലുവിളിയുയർത്തി വയറിളക്കരോഗവും;അ​തി​ജാ​ഗ്ര​ത വേ​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്
cancel

തി​രു​വ​ന​ന്ത​പു​രം: പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ​ത്തി​ൽ ശ്ര​ദ്ധ​യൂ​ന്നു​ന്ന ആ​രോ​ഗ്യ​മേ​ഖ​ല​ക്ക് വെ​ല്ലു​വി​ളി​യു​യ​ർ​ത്തി വ​യ​റി​ള​ക്ക രോ​ഗം. 2015 മു​ത​ൽ ഇ​തു​വ​രെ​ 5.32 ല​ക്ഷ​ത്തി​ല​ധി​കം പേ​ർ​ക്കാ​ണ്​ സം​സ്ഥാ​ന​ത്ത്​ വ​യ​റി​ള​ക്കം ബാ​ധി​ച്ച​ത്. കു​ഞ്ഞു​ങ്ങ​ള​ട​ക്കം 80 പേ​ർ മ​രി​ച്ചു. ഈ ​വ​ർ​ഷം ഇ​തു​വ​രെ 3,36,341 പേ​ർ​ക്ക്​ ​വ​യ​റി​ള​ക്കം ബാ​ധി​ച്ചു, ഏ​ഴു​പേ​ർ മ​രി​ച്ചു. ദി​വ​സം ശ​രാ​ശ​രി 3000 ല​ധി​കം​പേ​രെ​ങ്കി​ലും വ​യ​റി​ള​ക്കം ബാ​ധി​ച്ച് ചി​കി​ത്സ​തേ​ടു​ന്നെ​ന്നാ​ണ്​ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ക​ണ​ക്ക്. വൃ​ത്തി​യു​ടെ കാ​ര്യ​ത്തി​ൽ ഒ​ന്നാ​മ​തെ​ന്ന്​ അ​വ​കാ​ശ​പ്പെ​ടു​ന്ന നാ​ട്ടി​ലാ​ണ്​ വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ണ്ടാ​കു​ന്ന രോ​ഗം പ്രാ​യ​ഭേ​ദ​മ​ന്യേ പി​ടി​പെ​ടു​ന്ന​ത്.

പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും അ​ഞ്ചു​വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ടെ മ​ര​ണ​ത്തി​ന് പ്ര​ധാ​ന​കാ​ര​ണ​ങ്ങ​ളി​ലൊ​ന്ന്​ വ​യ​റി​ള​ക്ക​മാ​ണ്. വേ​ന​ൽ​ക്കാ​ല​ത്തും മ​ഴ​ക്കാ​ല​ങ്ങ​ളി​ലു​മാ​ണ് വ​യ​റി​ള​ക്ക​രോ​ഗം കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്ന​ത്. വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഇ​ട​പ​ഴ​കു​ക, ഭ​ക്ഷ​ണം ക​ഴി​ക്കും​മു​മ്പ്​ കൈ​ക​ൾ വൃ​ത്തി​യാ​യി ക​ഴു​കാ​തി​രി​ക്കു​ക, ഈ​ച്ച മു​ത​ലാ​യ പ്രാ​ണി​ക​ളു​ടെ സാ​ന്നി​ധ്യ​മു​ള്ള ഇ​ട​ങ്ങ​ളി​ൽ ഭ​ക്ഷ​ണം തു​റ​ന്നു​വെ​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് രോ​ഗ​ത്തി​ന്​ പ്ര​ധാ​ന​കാ​ര​ണം. കൂ​ടു​ത​ൽ ത​വ​ണ മ​ല​വി​സ​ർ​ജ​നം ന​ട​ത്തു​ന്ന​തു​വ​ഴി സം​ഭ​വി​ക്കു​ന്ന നി​ർ​ജ​ലീ​ക​ര​ണ​മാ​ണ്​ അ​പ​ക​ടാ​വ​സ്ഥ​യി​ലെ​ത്തി​ക്കു​ന്ന​ത്. ഒ.​ആ​ർ.​എ​സ്, സി​ങ്ക് ഗു​ളി​ക​ക​ൾ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗ​ത്തി​ലൂ​ടെ അ​പ​ക​ടാ​വ​സ്ഥ ഒ​ഴി​വാ​ക്കാം. വ​യ​റി​ള​ക്ക​ത്തി​ന്​ സ​മാ​ന​മാ​യ രോ​ഗാ​വ​സ്ഥ​യാ​ണ്​ ഷി​ഗ​ല്ലെ.

വ​യ​റി​ള​ക്കം വൈ​റ​സ്​ രോ​ഗ​മാ​ണെ​ങ്കി​ൽ ഷി​ഗ​ല്ലെ ബാ​ക്ടീ​രി​യ മൂ​ലം ഉ​ണ്ടാ​കു​ന്ന​താ​ണ്. മ​ലി​ന​മാ​യ വെ​ള്ള​വും ഭ​ഷ​ണ​വും​ത​ന്നെ​യാ​ണ്​ ഇ​തി​നും​ കാ​ര​ണം. ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ​നി​ന്ന് നി​ർ​മാ​ർ​ജ​നം ചെ​യ്യ​പ്പെ​ട്ട രോ​ഗ​ങ്ങ​ളാ​ണ്​ പൂ​ർ​വാ​ധി​കം ശ​ക്തി​യോ​ടെ ഇ​പ്പോ​ൾ തി​രി​ച്ചു​വ​രു​ന്ന​ത്. വ​യ​റി​ള​ക്കം നി​ർ​മാ​ർ​ജ​നം ചെ​യ്യാ​ൻ 2025 ജൂ​ൺ, ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ‘സ്​​റ്റോ​പ്പ്​ ഡെ​യ​റി​യ കാ​മ്പ​യി​ൻ’ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഇ​തി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തി​യു​ണ്ടാ​യി​ല്ലെ​ന്നാ​ണ്​ ക​ണ​ക്കു​ക​ൾ വ്യ​ക്​​ത​മാ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:diarrheaKerala health sectorHealth NewsLatest News
News Summary - Diarrhea poses a challenge to the health sector
Next Story