Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിഷാദ രോഗം ആളുകളെ നയിക്കുന്നത് തൊഴിലില്ലായ്മയിലേക്ക്? പഠനങ്ങൾ പറയുന്നത്..

text_fields
bookmark_border
വിഷാദ രോഗം ആളുകളെ നയിക്കുന്നത് തൊഴിലില്ലായ്മയിലേക്ക്? പഠനങ്ങൾ പറയുന്നത്..
cancel

വിഷാദരോഗങ്ങൾ ഇന്ത്യയിലെ ആളുകളുടെ തൊഴിൽപങ്കാളിത്തത്തെ പ്രതികൂലമായി ബാധിക്കുന്നതായി പഠനം. വിഷാദരോഗ ലക്ഷണങ്ങൾ നേരിയ തോതിലുള്ളവരിൽപ്പോലും ജോലി ലഭിക്കാനും തൊഴിൽ തുടരാനുമുള്ള സാധ്യത കുറയുന്നതായാണ് കണ്ടെത്തൽ. 45നും 60നും ഇടയിൽ പ്രായമുള്ള 27,092 പേരെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്.

രോഗലക്ഷണത്തിന്റെ തീവ്രത കൂടുന്നതിനനുസരിച്ച് തൊഴിൽ ലഭിക്കാനുള്ള സാധ്യത കുറയുന്നുന്നുവെന്ന് ഗവേഷകർ കണ്ടെത്തി. രോഗമുണ്ടെന്ന് കണ്ടെത്തിയവരിൽ ജോലി ചെയ്യാനുള്ള സാധ്യത 45 ശതമാനത്തിലും കുറവായിരുന്നു. വിഷാദ രോഗത്തിന്റെ ലക്ഷണങ്ങൾ കൂടുന്നത് പ്രചോദനം, ചിന്താശേഷി, ജോലിചെയ്യാനുള്ള ആത്മവിശ്വാസം എന്നിവയെ ബാധിക്കാമെന്നും ഇത് തൊഴിൽപങ്കാളിത്തം കുറക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള തൊഴിൽപങ്കാളിത്തത്തിലെ അന്തരം വിഷാദരോഗമുള്ളവർക്കിടയിൽ താരതമ്യേന കുറവാണെന്നും പഠനം കണ്ടെത്തി. എന്നാൽ, ഇത് സ്ത്രീകളുടെ തൊഴിൽശേഷിയോ ശാക്തീകരണമോ വർധിച്ചതിന്റെ സൂചനയായി കാണാനാവില്ലെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്ക് മാനസികാരോഗ്യപ്രശ്നങ്ങളുണ്ടെങ്കിലും കുടുംബത്തിന്റെ സാമ്പത്തിക ആവശ്യങ്ങൾ കാരണം ജോലി തുടരേണ്ടിവരുന്നതാകാം ഇതിന് ഒരു കാരണമെന്നും വിദഗ്ധർ പറയുന്നു. ഗ്രാമീണ മേഖലകളിലുള്ളവർ, കുറഞ്ഞ വിദ്യാഭ്യാസമുള്ളവർ, തൊഴിൽരഹിതർ, രണ്ടോ അതിലധികമോ വിട്ടുമാറാത്ത രോഗങ്ങളുള്ളവർ എന്നിവരിൽ വിഷാദലക്ഷണങ്ങൾ കൂടുതലായി കാണപ്പെട്ടതായും പഠനം വ്യക്തമാക്കുന്നു.

തൊഴിൽപങ്കാളിത്തത്തെ സാമ്പത്തിക നേട്ടം മാത്രമായി കാണാതെ മാനസികാരോഗ്യത്തിന്റെ ഭാഗമായി കൂടി പരിഗണിക്കണമെന്ന് പഠനം നിർദേശിക്കുന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ വിഷാദലക്ഷണങ്ങൾ നേരത്തേ തിരിച്ചറിയുന്നതിനുള്ള പരിശോധനകൾ, തൊഴിൽ പുനരധിവാസം, ജോലിസ്ഥലത്തെ ആവശ്യമായ സൗകര്യങ്ങൾ, മാനസികാരോഗ്യ പിന്തുണ എന്നിവ ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Depression Impacts Workforce
Next Story