Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ജനം മരുന്ന് വാങ്ങാൻ വീട് വിൽക്കുന്നു, 2700 രൂപയുടെ മരുന്നിന് മെഡിക്കൽഷോപ്പിൽ 27,000; ഇത് പകൽക്കൊള്ള’; ആഞ്ഞടിച്ച് സുപ്രീം കോടതി

text_fields
bookmark_border
‘ജനം മരുന്ന് വാങ്ങാൻ വീട് വിൽക്കുന്നു, 2700 രൂപയുടെ മരുന്നിന് മെഡിക്കൽഷോപ്പിൽ 27,000; ഇത് പകൽക്കൊള്ള’; ആഞ്ഞടിച്ച് സുപ്രീം കോടതി
cancel

ന്യൂഡൽഹി: ചില്ലറ വിൽപനക്കാരന് 2700 രൂപക്ക് നിർമാതാക്കൾ നൽകുന്ന അർബുദ മരുന്നുകൾ പത്തിരട്ടിയാക്കി 27,000 രൂപക്ക് വരെ മെഡിക്കൽ ഷോപ്പുകൾ വിറ്റഴിക്കുകയാണെന്നും ഇത് പകൽക്കൊള്ളയാണെന്നും സുപ്രീംകോടതി. വ്യാപാരികൾ പത്തിരട്ടി വില വാങ്ങിയിട്ടും നടപടി എടുക്കേണ്ട അധികാരികൾ നിശ്ശബ്ദത പാലിക്കുകയാണെന്നും സുപ്രീംകോടതി വിമർശിച്ചു.

ജനം മരുന്ന് വാങ്ങാൻ സ്വന്തം വീടുകളും ആഭരണങ്ങളും വരെ വിൽക്കുകയാണെന്ന് മരുന്നുവില നിയന്ത്രിക്കാൻ സമർപ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് സന്ദീപ് മേത്ത അധ്യക്ഷനായ ബെഞ്ച് ഓർമിപ്പിച്ചു.

നിർമാതാക്കൾ ചില്ലറ വ്യാപാരികൾക്ക് നൽകുന്ന വിലയും അത് ചില്ലറ വിൽക്കാനായി നിർമാതാക്കൾതന്നെ രേഖപ്പെടുത്തുന്ന പരമാവധി വിലയും തമ്മിൽ വലിയ അന്തരം ഉണ്ട്. ഇതല്ലെങ്കിൽ പിന്നെ മറ്റെന്താണ് കൊള്ളയെന്ന് സുപ്രീംകോടതി ചോദിച്ചു.

നിലവിൽ താൻ ഉണ്ടാക്കുന്ന മരുന്ന് ഒരു രൂപക്കും അതേ മരുന്നുതന്നെ ആയിരം രൂപക്കും വിൽക്കാനാവുമെന്ന് കോടതിയിൽ നേരിട്ട് ഹാജരായി വാദിച്ച ഹരജിക്കാരൻ കിഷൻ ചന്ദ് ജയിൻ ബോധിപ്പിച്ചു. അത് നിയന്ത്രിക്കാൻ നിലവിൽ സംവിധാനമില്ല. 60,000 ബ്രാൻഡ് മരുന്നുകൾ വിപണിയിലുള്ളപ്പോൾ അവയിൽ 5000 ബ്രാൻഡുകൾക്ക് മാത്രമേ നിയന്ത്രണം ഉള്ളൂ എന്നും 83 ശതമാനം മരുന്നുകളും വിലയുടെ കാര്യത്തിൽ നിയന്ത്രണമില്ലാത്ത കൂട്ടത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'Daylight Robbery Of Patients': Supreme Court Slams 10-Fold Gap In Cancer Drug Prices
Next Story