Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightവേദനയൊപ്പാൻ കപ്പിങ്...

വേദനയൊപ്പാൻ കപ്പിങ് തെറപ്പി; പി.എച്ച്.സി.സിയിലും ഇനി ചികിത്സ

text_fields
bookmark_border
cupping therapy
cancel
camera_alt

ക​പ്പി​ങ് തെ​റ​പ്പി ചി​കി​ത്സ​ക്ക് വി​ധേ​യ​നാ​വു​ന്ന രോ​ഗി

ദോ​ഹ: പ​ര​മ്പ​രാ​ഗ​ത അ​റ​ബ് ചി​കി​ത്സാ രീ​തി എ​ന്ന നി​ല​യി​ൽ പ​രി​ചി​ത​മാ​ണ് ക​പ്പി​ങ് തെ​റ​പ്പി എ​ന്ന ‘ഹി​ജാ​മ’ ചി​കി​ത്സ. വി​വി​ധ രോ​ഗ​ങ്ങ​ളാ​ൽ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന രോ​ഗി​ക​ൾ​ക്ക് ആ​വ​ശ്യ​മെ​ങ്കി​ൽ ഇ​നി ക​പ്പി​ങ്​ തെ​റാ​പ്പി ഖ​ത്ത​റി​ലെ പി.​എ​ച്ച്.​സി.​സി​ക​ളി​ൽ നി​ന്നു​ത​ന്നെ ചെ​യ്യാം.

പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു കീ​ഴി​ലെ ഉം​സ​ലാ​ൽ ഹെ​ൽ​ത്ത് സെ​ന്റ​റി​ലാ​ണ് ഹി​ജാ​മ ചി​കി​ത്സ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് പി.​എ​ച്ച്.​സി.​സി അ​റി​യി​പ്പി​ൽ വ്യ​ക്ത​മാ​ക്കി. രോ​ഗി​ക​ളു​ടെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും രോ​ഗ​മു​ക്തി വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നും രോ​ഗി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്റെ​യും ഭാ​ഗ​മാ​യാ​ണ് പി.​എ​ച്ച്.​സി.​സി വ​ഴി ക​പ്പി​ങ് തെ​റ​പ്പി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഹെ​ൽ​ത്ത് സെ​ന്റ​റി​ലെ ഫാ​മി​ലി ഫി​സി​ഷ്യ​ൻ മു​ഖേ​ന ക​പ്പി​ങ് തെ​റ​പ്പി ആ​വ​ശ്യ​മു​ള്ള രോ​ഗി​ക​ൾ​ക്ക് അ​ത് നേ​ടാ​നാ​കു​മെ​ന്ന് പി.​എ​ച്ച്.​സി.​സി അ​റി​യി​ച്ചു. ഓ​രോ രോ​ഗി​യു​ടെ​യും ആ​വ​ശ്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് പ്ര​ത്യേ​കം അ​നു​വാ​ദം ല​ഭി​ച്ച​തി​നു​ശേ​ഷം തെ​റ​പ്പി​യി​ൽ വൈ​ദ​ഗ്ധ്യ​വും പ​രി​ശീ​ല​ന​വും നേ​ടി​യ ഫി​സി​ഷ്യ​ന്മാ​രാ​ണ് ഈ ​ചി​കി​ത്സാ സേ​വ​നം ന​ൽ​കു​ന്ന​തെ​ന്ന് പി.​എ​ച്ച്.​സി.​സി കൂ​ട്ടി​ച്ചേ​ർ​ത്തു.

വി​ട്ടു​മാ​റാ​ത്ത ത​ല​വേ​ദ​ന, മൈ​ഗ്രെ​യ്ൻ, ക​ണ​ൈ​ങ്ക​ക​ളി​ൽ ഞ​ര​മ്പു സം​ബ​ന്ധ​മാ​യ അ​സു​ഖ​മാ​യ കാ​ർ​പ​ൽ ട​ണ​ൽ സി​ൻ​ഡ്രോം, പേ​ശി വേ​ദ​ന, ന​ട്ടെ​ല്ലി​നെ ബാ​ധി​ക്കു​ള്ള പ്ര​യാ​സ​ങ്ങ​ൾ, ക​ഴു​ത്ത്, ന​ടു​വേ​ദ​ന​ക​ൾ, എ​ക്‌​സി​മ, ആ​സ്ത​മ തു​ട​ങ്ങി വി​ട്ടു​മാ​റാ​ത്ത രോ​ഗ​ങ്ങ​ൾ, മു​ഖ​ക്കു​രു പോ​ലു​ള്ള ച​ർ​മ​രോ​ഗ​ങ്ങ​ൾ എ​ന്നി​ങ്ങ​നെ പ്ര​യാ​സ​പ്പെ​ടു​ന്ന​വ​ർ​ക്ക് ഹി​ജാ​മ ചി​കി​ത്സ​ക്കാ​യി സ​മീ​പി​ക്കാം.

ഈ ​വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ ഉം​സ​ലാ​ൽ ഹെ​ൽ​ത്ത് സെ​ന്റ​റി​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ആ​രം​ഭി​ച്ച ക​പ്പി​ങ് തെ​റ​പ്പി സേ​വ​നം വ​രും നാ​ളു​ക​ളി​ൽ പി.​എ​ച്ച്.​സി.​സി​ക്ക് കീ​ഴി​ലു​ള്ള മ​റ്റു ചി​ല ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് കൂ​ടി വ്യാ​പി​പ്പി​ക്കും. ആ​ഗോ​ള നി​ല​വാ​ര​ത്തി​ൽ രോ​ഗി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​ൽ സ​മ​ഗ്ര​വും സം​യോ​ജി​ത​വു​മാ​യ ആ​രോ​ഗ്യ സേ​വ​നം ന​ൽ​കു​ക​യെ​ന്ന കാ​ഴ്ച​പ്പാ​ടി​ന​നു​സൃ​ത​മാ​യാ​ണ് പു​തി​യ സേ​വ​നം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് പി.​എ​ച്ച്.​സി.​സി വി​ശ​ദീ​ക​രി​ച്ചു.

ക​പ്പി​ങ് തെ​റ​പ്പി ചി​ല രോ​ഗ​ങ്ങ​ൾ​ക്കു​ള്ള പ്ര​ത്യേ​ക മ​രു​ന്നാ​ണെ​ന്നും പൗ​രാ​ണി​ക കാ​ലം മു​ത​ൽ പ​ര​മ്പ​രാ​ഗ​ത വൈ​ദ്യ​ശാ​സ്ത്ര​ത്തി​ലെ ഒ​രു ചി​കി​ത്സ​യാ​ണി​തെ​ന്നും പി.​എ​ച്ച്.​സി.​സി ചൂ​ണ്ടി​കാ​ട്ടി. ആ​രോ​ഗ്യം, പ്ര​തി​രോ​ധം, ചി​കി​ത്സ എ​ന്നി​വ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് ചൈ​ന​യും മി​ഡി​ലീ​സ്റ്റു​മു​ൾ​പ്പെ​ടെ ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ​ര​മ്പ​രാ​ഗ​ത​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു​ണ്ട്. ഇ​സ്ലാ​മി​ക നി​യ​മ​വ്യ​വ​സ്ഥ​ക്ക് (ശ​രീ​അ) അ​നു​സൃ​ത​വു​മാ​ണ് ഹി​ജാ​മ ചി​കി​ത്സ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:therapycupping therapypain relief
News Summary - Cupping therapy for pain relief-Treatment at PHCC too
Next Story